HOME
DETAILS

സമരത്തിന്റെ രൂപവും ഭാവവും മാറി; ആശങ്കയൊഴിയാതെ അക്കാദമി പരിസരം

  
backup
February 08 2017 | 02:02 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ad%e0%b4%be%e0%b4%b5%e0%b4%b5%e0%b5%81

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ 29ാം ദിവസമായ ഇന്നലെ അത്യന്തം നാടകീയവും ആശങ്കാജനകവുമായ സംഭവങ്ങള്‍ക്കായിരുന്നു അക്കാദമി പരിസരം സാക്ഷിയായത്. സിന്‍ഡിക്കറ്റ് യോഗത്തിലും അനുകൂല തീരുമാനമുണ്ടാകാത്തതിനാല്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥിസംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടിനാണ് പേരൂര്‍ക്കട ടൗണിലെ വലിയ മരത്തില്‍ക്കയറി അക്കാദമി വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ ഷിജിത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടനെ മുദ്രാവാക്യം വിളികളുമായി പെണ്‍കുട്ടികള്‍ അടക്കമുള്ള സമരക്കാര്‍ മരത്തിന് താഴെയെത്തി. മരത്തിനു മുകളിലേക്ക് കയറാന്‍ പൊലിസിനെ വിദ്യാര്‍ഥികള്‍ അനുവദിച്ചതുമില്ല.
ലക്ഷ്മി നായര്‍ രാജിവയ്ക്കുക, ലക്ഷമിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുക, ഹരിജന്‍ ആക്ഷേപത്തില്‍ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഷിജിത്തിന്റെ ആത്മഹത്യാ ഭീഷണി.
വിവരമറിഞ്ഞയുടന്‍തന്നെ ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റ് പാഞ്ഞെത്തി. മരത്തിനു താഴെ സുരക്ഷാബാഗുകള്‍ നിരത്തി. കോണിയിലൂടെ മരത്തില്‍ കയറാനുള്ള ശ്രമം വിദ്യാര്‍ഥികള്‍തടഞ്ഞു. മണിക്കൂറുകളോളം മരത്തിനു മുകളില്‍ ഇരുന്ന ഷിജിത്ത് ഇടയ്ക്ക് ചാടാനും ശ്രമിച്ചു.വന്‍ജനക്കൂട്ടമായിരുന്നു മരത്തിനു താഴെ.
വൈകിട്ട് 4. 15ന് സബ്കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലത്തെത്തി. മെഗാഫോണിലൂടെ ഷിജിത്തുമായി അനുനയസംഭാഷണം നടത്തി. എന്നാല്‍ ഷിജിത്ത് ആവശ്യങ്ങളിലുറച്ചു നിന്നു. ഇതിനിടയില്‍ സബ്കലക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യമുയര്‍ന്നു. തുടര്‍ന്ന് റോഡില്‍ നിന്നു തന്നെ സബ്കലകടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ കേട്ട അവര്‍ തനിക്ക് നേരിട്ട് നടപ്പാക്കാന്‍ അധികാരമില്ലെന്നും കലക്ടറോട് സംസാരിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്നും ഉറപ്പു നല്‍കിയെങ്കിലും ഷിജിത്തിനെ താഴെയിറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സ്ഥലത്തു നിന്നു മടങ്ങിയ സബ്കലക്ടര്‍ ആറുമണിയോടെ തിരികെയെത്തി വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ കലക്ടറുമായി ചര്‍ച്ചചെയ്‌തെന്നും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിന് നടപടിയെടുക്കുന്നതിന് ഡി.സി.പി ഉറപ്പുനല്‍കിയതായും അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
6.15ന് നാലു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥര്‍ മരത്തില്‍ ചാടിക്കയറി .എന്നാല്‍ നടപടികള്‍ അറിഞ്ഞിട്ടില്ലാത്ത ഷിജിത്ത് താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. കൊമ്പില്‍ തൂങ്ങിക്കിടന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി മല്‍പ്പിടിത്തം നടത്തി. കഴുത്തില്‍ കയറിട്ട് താഴേക്കു ചാടാനും ശ്രമിച്ചു. ഇതു കണ്ട് താഴെ നിന്നവര്‍ പൊലിസിനു നേരെ തട്ടിക്കയറി.
സംഘര്‍ഷഭരിതമായ അന്തരീക്ഷം. ഇതിനിടയില്‍ ഫയര്‍ഫോഴ്‌സ് ഷിജിത്തിനെ കീഴ്‌പ്പെടുത്തി താഴെയിറക്കി. ഷിജിത്തുമായി വിദ്യാര്‍ഥിസംഘം സമരപ്പന്തലിലേക്ക്. അവിടെയെത്തിയ ഷിജിത്തിന്റെ അമ്മ മകനെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു.
അപ്പോഴാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പുതിയ സമരമാര്‍ഗവുമായി എത്തിയത്. രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സ് ജലപീരങ്കി ഉപയോഗിച്ചു പ്രദേശമാകെ നനച്ചു. എന്നാല്‍ സമരക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചതാണെന്നു കരുതി പ്രവര്‍ത്തകര്‍ പൊലിസിനും ഫയര്‍ഫോഴ്‌സിനും നേരെ കല്ലേറ് നടത്തി. ഇതിനിടയിലാണ് മണക്കാട് സ്വദേശി അബ്ദുല്‍ജബ്ബാര്‍ കുഴഞ്ഞു വീണത്. സമരപ്പന്തലിനു നടന്നു പോകുന്നതിനിടെ ഇദ്ദേഹം സംഘര്‍ഷത്തിനിടക്കു പെടുകയായിരുന്നു. കണ്ടു നിന്നവരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനിടക്ക് മരിച്ചു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലിസ് സമരപ്പനന്തലിനു സമീപത്തു നിന്ന് പിന്‍വാങ്ങിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് അവസാനമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago