HOME
DETAILS

തണലിന്റെ നേതൃത്വത്തില്‍ ഏഴ് യുവതികള്‍ കൂടി സുമംഗലികളായി

  
backup
May 28, 2016 | 10:12 PM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലാ സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്.എം.എഫ്) കീഴിലുളള തണല്‍ എജ്യുക്കേഷന്‍ ആന്റ് റിലീഫ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ നാലാമത് സമൂഹ വിവാഹത്തില്‍ അനാഥ - അഗതികളായ ഏഴ് യുവതികള്‍ സുമംഗലികളായി.
ഇതോടെ തണലിന്റെ നേതൃത്വത്തില്‍ വിവാഹിതരായവരുടെ എണ്ണം 42 ആയി. ചടങ്ങില്‍ 75ല്‍പരം  പേര്‍ക്ക് വിവാഹാനന്തര, ചികിത്സാ ധനസഹായങ്ങളും വിതരണം ചെയ്തു. മേഖലയിലെ 82 മഹല്ലുകളാണ് തണല്‍ എജ്യുക്കേഷന്‍ ആന്റ് റിലീഫ് സെന്ററിനുകീഴിലുളളത്. സമൂഹ വിവാഹത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
സഹായ വിതരണോദ്ഘാടനം എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. തണല്‍ ചെയര്‍മാന്‍ കെ.പി ബാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുല്‍ ഖുത്തുബാഅ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നിക്കാഹ് ഖുത്തുബക്ക് നേതൃത്വം നല്‍കി. അന്‍വര്‍ മുഹ്‌യദ്ധീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. എം.എം.എഫ് മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് സി.പി ബാപ്പു മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.എം.എഫ് സെക്രട്ടറി കെ. മുഹമ്മദാലി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തെങ്കര പിലാതൊടി വീട്ടില്‍ മുഹമ്മദാലിയുടെ മകള്‍ മുബഷിറയും മമ്പറ്റപ്പറമ്പ് ഹംസയുടെ മകന്‍ ഷറഫുദ്ദീനും, വാഴമ്പുറം പുതുക്കുടിച്ചോല ഉമ്മറിന്റെ മകള്‍ മുബാഷിറയും നാട്ടുകല്‍ നാലകത്ത് വീട്ടില്‍ ഹംസയുടെ മകന്‍ ലത്തീഫും, തെങ്കര ആലായിന്‍ മുഹമ്മദാലിയുടെ മകള്‍ ഫര്‍സാനയും, കുന്തിപ്പുഴ നെല്ലിക്കവട്ടയില്‍ പരേതനായ മുഹമ്മദാലിയുടെ മകന്‍ ലത്തീഫും, അട്ടപ്പാടി കല്‍ക്കണ്ടിയിലെ വടക്കേതില്‍ മുഹമ്മദിന്റെ മകള്‍ മെഹബൂബിയും, അഗളിയിലെ കൈമല പുത്തന്‍ വീട്ടില്‍ പരേതനായ മൊയ്തീന്റെ മകന്‍ നാസറും, കരിപ്പമണ്ണ ആറ്റാശ്ശേരിയിലെ കോലോത്തൊടി അബ്ദുല്‍ ഖാദറിന്റെ മകള്‍ റസീനയും തച്ചനാട്ടുകര ചുങ്കത്ത് വീട്ടില്‍ പരേതനായ പോക്കറിന്റെ മകന്‍ ഷിഹാബും, കരിമ്പ എടക്കുറുശ്ശി കപ്പടം അബ്ദുല്‍ ഖാദറിന്റെ മകള്‍ റഹീനയും, പാലക്കാട് തേനാരിയിലെ മേലേവീട്ടില്‍ മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ കാജാ ഹുസൈന്‍, പളളിക്കുന്ന് നെച്ചുളളിയിലെ പാര്‍ളി വീട്ടില്‍ ഹംസയുടെ ഖദീജയും, തിരൂര്‍ പത്തംപാട് വാരിയാത്ത് വീട്ടില്‍ കുഞ്ഞാപ്പുവിന്റെ മകന്‍ നസീറും തുടങ്ങിയവരാണ് ഇന്നലെ വിവാഹിതരായത്.
ചടങ്ങില്‍ എസ്.കെ.ജെ.എം ജനറല്‍ സെക്രട്ടറി സി. മുഹമ്മദാലി ഫൈസി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, എസ്.കെ.എസ്.എസ്.എഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, ടി.എ സലാം മാസ്റ്റര്‍, അഡ്വ.ടി.എ സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി സംബന്ധിച്ചു. തണല്‍ ജനറല്‍ കണ്‍വീനര്‍ എം. ഹമീദ് ഹാജി സ്വാഗതവും, ട്രഷറര്‍ സി. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  3 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  3 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  3 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago