കുടിശ്ശിക ലഭിച്ചില്ല; ജലവകുപ്പ് കരാറുകാര്‍ സമരത്തില്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ലഭിക്കാത്തതിനാല്‍ കരാറുകാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് ജില്ലയില്‍ പലയിടങ്ങളിലും കുടിവെള്ളം പാഴാവുന്നു. 1.07 കോടിരൂപയാണ് ജില്ലയിലെ കരാറുകാര്‍ക്ക് നല്‍കാനുള്ളത്.
കഴിഞ്ഞ ഒരുവര്‍ഷമായി കരാറുകാര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കരാറുകാരില്‍ ഭൂരിഭാഗം പേരും സമരത്തിനിറങ്ങിയത്. വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള ശുദ്ധജലവിതരണ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും പൊതുടാപ്പുകളിലേക്കും വെള്ളമെത്തിക്കുന്നതിനിടയിലുണ്ടാവുന്ന മുഴുവന്‍ സാങ്കേതിക തകരാറുകളും പരിഹരിക്കാന്‍ ചുമതലപ്പെടുത്തുന്നത് കരാറുകാരെയാണ്. കരാറേറ്റെടുക്കുന്നത് പ്രവൃത്തി അറിയാവുന്ന തൊഴിലാളികളായിരിക്കും.
ഇവര്‍ക്ക് പ്രവൃത്തിയുടെ പ്രതിഫലം ഒരുവര്‍ത്തോളം കിട്ടാതെ വരുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ജോലിയെടുക്കാതെ മറ്റുജോലികള്‍ക്ക് പോവുന്നതാണ് ഇപ്പോള്‍ വിനയായത്. കരാറുകാര്‍ സമരത്തിലായതോടെ ജില്ലയുടെ പലഭാഗങ്ങളിലുമുണ്ടാവുന്ന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതുള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കല്‍പ്പറ്റ യമിലിയില്‍ ദിവസങ്ങളോളം വെള്ളം റോഡിലൂടെ ഒഴുകിയിട്ടും നന്നാക്കാന്‍ നടപടിയുണ്ടായിട്ടില്ല. നഗരങ്ങളോട് ചേര്‍ന്നതും പൊതുജനശ്രദ്ധയെത്തുന്നതുമായ പ്രദേശങ്ങളില്‍ താല്‍ക്കാലികമായി പ്രശ്‌ന പരിഹാരമുണ്ടാക്കുന്നുണ്ടെങ്കിലും ഗ്രാമീണമേഖലകളില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമാകാതെ നാട്ടുകാര്‍ വലയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."