ഓടുന്ന ട്രെയിനില്‍നിന്നു വീണ് യുവാവിനു പരുക്കേറ്റ സംഭവം: ഞെട്ടല്‍ മാറാതെ ദൃക്സാക്ഷികള്‍
അങ്ങാടിപ്പുറം: സഞ്ചരിച്ചു കൊണ്ടണ്ടിരിക്കുന്ന ട്രെയിനില്‍ ഓടിക്കയറിയ യുവാവ് താഴെ വീണു പരുക്കേറ്റ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ദൃക്സാക്ഷികള്‍. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് നിലമ്പൂരില്‍ നിന്നു പാലക്കാട്ടേക്ക് പോകുകയായിരുന്ന ട്രെയിനിലേക്ക് യുവാവ് ചാടിക്കയറിയത്. പിടികിട്ടാതെ താഴെവീണതോടെ തല്‍ക്ഷണം ഇരുകാലുകളും ശരീരത്തില്‍ നിന്നും അറ്റ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ റെയില്‍വേയില്‍ നിന്നും സ്ട്രെക്ച്ചര്‍ ഉപയോഗിച്ചാണ് യുവാവിനെ ആശുപത്രിയിലേക്കെത്തിച്ചത്. ഐ.ടി.ഐ പഠനത്തിന് ശേഷം ജോലി ആവശ്യാര്‍ഥം എറണാംകുളത്തേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു ജസീമിനെ തേടി അപകടമെത്തിയത്. യുവാവിന്റെ അപകടാവസ്ഥ നേരില്‍ കണ്ടണ്ട റെയില്‍വേ അധികൃതരും നാട്ടുകാരും ഏറെ നേരം ദുരന്തകാഴ്ചയുടെ ആഘാതത്തിലായിരുന്നു.
ട്രെയിന്‍ എത്തുന്ന സമയത്താണ് ജസീമിനെ തന്റെ സുഹൃത്ത് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ടിക്കറ്റെടുക്കാന്‍ ഏറെ ദൂരെത്തേക്ക് നടന്നു പോയ ശേഷമേ പ്ലാറ്റ്ഫോമിലെത്തുവാന് സാധിക്കുകയുള്ളൂ.
ജസീം ടിക്കെറ്റെടുത്ത് ട്രെയിനിനരികിലെത്തിയപ്പോഴേക്കും ട്രെയ്ന്‍ സഞ്ചരിച്ച് പകുതിയോളം വിട്ടിരുന്നു. പ്ലാറ്റ്ഫോമില്ലാത്ത സ്ഥലമായതിനാല്‍ പിടികിട്ടാതെ ജസീം താഴെ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരുകാലുകളും അപകടം നടന്ന ദിവസം തന്നെ മുറിച്ചുമാറ്റിയിരുന്നു. യുവാവിന്റെ അപകടത്തെ തുടര്‍ന്ന് ഞെട്ടലോടെയാണ് യാത്രക്കാരെല്ലാം ഇന്നലെ വീട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."