നാടിന്റെ സ്‌നേഹ വാത്സല്യത്തിനിടയില്‍ വിങ്ങി പൊട്ടി എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: ജന്മനാടിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ക്കിടയില്‍ ഓര്‍മ്മകളുടെ തിരതള്ളലില്‍ നാട്ടുകാര്‍ക്കിടയില്‍ വിങ്ങി പൊട്ടി എ.സി മൊയ്തീന്‍.
രാഷ്ട്രീയ രംഗത്തെ ധീരതയുടേയും, ഗാംഭീര്യത്തിന്റേയും പ്രതീകമായ മൊയ്തീന്‍ പ്രസംഗത്തിനിടയില്‍ വിങ്ങിപൊട്ടിയതോടെ സദസ് നിശബ്ദമായി. വാക് ധോരണികള്‍ എതിരാളികള്‍ക്കെതിരെ അസ്ത്രം പോലെ തൊടുക്കാന്‍ കഴിവുള്ള നേതാവ് ഒരു നിമിഷം വാക്കുകള്‍ കിട്ടാതെ നിശബ്ദനായപ്പോള്‍ മൊയ്തീന്റെ സ്‌നേഹം ഒരിക്കല്‍ കൂടി തൊട്ടറിയുകയായിരുന്നു നാട്.
പൗര സ്വീകരണത്തിനുളള മറുപടി പ്രസംഗത്തിനിടെ മറ്റ് പ്രാസംഗികര്‍ തന്നെ കുറിച്ച് വിശേഷിപ്പിച്ചതൊന്നുമല്ല താനെന്ന് പറഞ്ഞ മൊയ്തീന്‍ പനങ്ങാട്ടുകരയുടെ നാട്ടിടവഴികളില്‍ കളിച്ച് നടന്ന കാലം ഓര്‍ത്തെടുത്തു. അത് ഇനിയും ഉയര്‍ത്തി പിടിക്കും. ആരുടേയും മേല്‍ അത് അടിച്ചേല്‍പ്പിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരനാണ് താന്‍. അതുകൊണ്ടു തന്നെ തനിക്കും തെറ്റുകള്‍ സംഭവിക്കാം. അപ്പോള്‍ വിമര്‍ശിക്കാന്‍ ആരും മടി കാട്ടേണ്ടതില്ലെന്നും മൊയ്തീന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പോലും കരുതിയതല്ല. കുന്നുംകുളത്തെ സ്ഥാനാര്‍ഥിത്വം തീരെ അപ്രതീക്ഷിതമാണ്.
ഇവിടേക്ക് പാര്‍ട്ടി മറ്റൊരാളെ നിശ്ചയിച്ചതാണ്. അവസാന നിമിഷമാണ് തന്റെ പേര് വന്നത്. തന്റെ പ്രതിഷേധം പോലും കണക്കിലെടുക്കാതെയാണ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കിയത്. എത്ര ഉന്നതിയിലെത്തിയാലും നാടിന്റെ നന്മ തന്റെ മനസിലുണ്ടാകുമെന്നും മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."