കുന്നംകുളത്തിന്റെ പ്രഥമ മന്ത്രിക്ക് ഉജ്ജ്വല സ്വീകരണം
കുന്നംകുളം: കുന്നംകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ലഭിച്ച മന്ത്രിക്ക് സി.പി.എം പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നേതൃത്വത്തില്‍ ഉജ്ജല സ്വീകരണം. രാവിലെ 11.30 ഓടെ ടി.കെ സ്മാരക മന്ദിരത്തിലെത്തിയ മന്ത്രി എ.സി മൊയ്തീന് പുഷ്പങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. അഭിവാദ്യങ്ങളുമായി പ്രവര്‍ത്തകരുമെത്തിയിരുന്നു.
രാവിലെ 10.30 ന് കുന്നംകുളത്തെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ഏങ്ങണ്ടിയൂരില്‍ പരപാടിയില്‍ പങ്കെടുത്ത ശേഷമാണ് കുന്നംകുളത്തെത്തിയത്. പാര്‍ട്ടി ഓഫിസിനു മുന്നില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞ് അല്പ നേരം ഏരിയാ കമ്മറ്റി ഓഫിസില്‍ നേതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രസ്സ് ക്ലബ്ബിലേക്ക് തിരിച്ചത്. എം.എല്‍.എ ബാബു.എം.പാലിശ്ശേരി, പി.കെ ബിജു എം.പി, ഏരിയാ സെക്രട്ടറി ടി.കെ വാസു തുടങ്ങിയവര്‍ കുന്നംകുളത്തിന്റെ പ്രഥമ മന്ത്രിയെ സ്വീകരിച്ചു.
പാര്‍ട്ടി ഓഫീസില്‍ നിന്നും പൊലിസ് സ്റ്റേഷന് വഴി എളുപ്പത്തില്‍ എത്താമെങ്കിലും നഗരസഭ വഴി വണ്‍വേ റോഡിലൂടെ തന്നെ ബസ് സ്റ്റാന്റ് പരിസരത്ത് എത്തി.
യാത്രക്കാര്‍ക്ക് തടസ്സമുണ്ടാകുമെന്നതിനാല്‍ മന്ത്രി വാഹനം ആശുപത്രി വളപ്പിലെ പേ പാര്‍ക്കില്‍ നിര്‍ത്തിയിടാനും എ.സി മൊയ്തീന് നിര്‍ദ്ധേശം നല്കി.
കുന്നംകുളത്തിന്റെ പ്രഥമ മന്ത്രി സാധാരണക്കാരാനായ കുന്നംകുളത്തുകാരനായി തന്നെയാണ് നഗരത്തിലെത്തിയതെന്നത് എതിരാളികളെ പോലും അത്ഭുതപെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."