സോളാര്‍ ബോട്ട് സര്‍വീസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഡയറക്ടര്‍
വൈക്കം: വൈക്കം -തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ യാത്രാ ബോട്ട് സര്‍വീസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍. വൈക്കത്തെത്തി നടത്തിയ പരിശോധനക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ബോട്ട് സര്‍വ്ീസ് അട്ടിമറിക്കാന്‍ സംഘടിതനീക്കം നടക്കുന്നതായുള്ള ആക്ഷേപം നേരത്തെ തന്നെ ശക്തമായിരുന്നു. സോളാര്‍ ബോട്ട് രാത്രികാലങ്ങളില്‍ വൈക്കം ജെട്ടിയിലാണ് സര്‍വീസ് അവസാനിപ്പിച്ച് പാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാവിലെ സര്‍വീസ് ആരംഭിച്ച് കായലിന്റെ മധ്യത്തിലെത്തിയപ്പോള്‍ ബോട്ടിന് എന്തോ തകരാറുകള്‍ സംഭവിച്ചിട്ടുള്ളതായി തോന്നി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ബോട്ട് കടവില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ട് ചുക്കായങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലാക്കി.
ഊരിപ്പോകാന്‍ സാധ്യതയില്ലാത്ത രീതിയില്‍ ചുക്കായങ്ങള്‍ നട്ടുകളും ലോക്ക്‌നട്ടുകളും ഉപയോഗിച്ചാണ് ഉറപ്പിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സംഭവം ഡയറക്ടറെ അറിയിക്കുകയും ഡയറക്ടര്‍ ഉന്നത പോലീസ് അധികാരികളെയും ബോട്ടിന്റെ നിര്‍മാണ ചുമതല വഹിച്ച കമ്പനിയെയും അറിയിച്ചു. തൊട്ടടുത്ത ദിവസം കൊച്ചിയില്‍ നിന്നെത്തിയ മെക്കാനിക്കുകള്‍ താല്‍ക്കാലികമായി ചുക്കായങ്ങള്‍ ബോട്ടില്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തി.
ചുക്കായം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി എറണാകുളം കേന്ദ്രമായുള്ള ഇന്‍ഡ്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥനായ സര്‍വെയര്‍ കെ.ഷമ്മി വൈക്കത്തെത്തി ബോട്ടിന്റെ എസ്.ജി കോമ്പില്‍ ഇറങ്ങി പരിശോധിച്ചു.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോട്ടിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് അധികാരികള്‍ തീരുമാനമെടുക്കുമെന്ന് കെ.ഷമ്മി അറിയിച്ചു. വൈക്കം പോലീസും ബോട്ടില്‍ വിശദമായി പരിശോധന നടത്തി തെളിവെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."