പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഭാരതീയ ചികിത്സാ വകുപ്പും
ആലപ്പുഴ: പകര്‍ച്ചവ്യാധി, പ്രതിരോധമാര്‍ഗ്ഗങ്ങളും ചികിത്സയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ ആയുര്‍വ്വേദ ചികില്‍സാ വകുപ്പ് സജ്ജമായി. രോഗം പരത്തുന്ന ജീവികളുടെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം വ്യക്തിഗതരോഗപ്രതിരോധശേഷി ഉയര്‍ത്തികൊണ്ടുള്ള ചികില്‍സയാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്.
വിവിധ തരം പകര്‍ച്ചപ്പനികള്‍ക്ക് ജില്ലയിലെ 84 ആയുര്‍വേദ സ്ഥാപനങ്ങളിലും ചികില്‍സ ലഭ്യമാണ്. രോഗചികില്‍സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധത്തിന് അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങള്‍, പ്രതിപാദിക്കുന്ന ക്ലാസുകള്‍, വിദഗ്‌ദ്ധോപദേശം എന്നിവയ്ക്ക് അതത് പഞ്ചായത്തിലെ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളെ സമീപിക്കാമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി മേയ് 25ന് ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ജില്ലയിലെ 12 ബ്ലോക്കിലെയും ആറ് മുന്‍സിപ്പാലിറ്റികളിലെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."