HOME
DETAILS

ദേശീയ വിരമുക്ത ദിനം നാളെ: 2,16,204 കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കും

  
backup
February 09 2017 | 05:02 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-2162

മാനന്തവാടി: ദേശീയ വിരവിമുക്ത ദിനമായ നാളെ ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സുവരെയുളള 2,16,204 കുട്ടികള്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും, അങ്കണവാടികളിലെയും ഡേകെയര്‍ സെന്ററുകളിലേയും കുട്ടികള്‍ക്കുമാണ് ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ഒന്നു മുതല്‍ 5 വയസ്സുവരെയുളള കുട്ടികള്‍ക്ക് അടുത്തുളള അങ്കണവാടിയിലും അഞ്ചു മുതല്‍ 19 വയസ്സുവരെയുളള കുട്ടികള്‍ക്ക് അതാത് സ്‌കൂളുകളിലും വച്ചാണ് ഗുളിക വിതരണം നടത്തുന്നത്.
ഒന്നു മുതല്‍ രണ്ടു വയസ്സുവരെയുളള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുന്നത്. രണ്ടു മുതല്‍ 19 വയസ്സുവരെ ഒരു ഗുളിക (400 മില്ലി ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ചവച്ചരച്ച് കഴിക്കുവാന്‍ നല്‍കുന്നതാണ്. 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ ഈമാസം 15ന് തീര്‍ച്ചയായും കഴിക്കേണ്ടതാണ്.
സ്‌കൂളുകളിലും, അങ്കണ്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നു മുതല്‍ 19 വയസ്സുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രായഭേദമന്യേ ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍ വച്ച് ഗുളിക നല്‍കുന്നതാണ്.
മണ്ണില്‍ കളിക്കുന്നതിലൂടെയും, ശുചിത്വമില്ലായ്മയിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും, പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും, പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു.
ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആറ് മാസത്തിലൊരിക്കല്‍ വിരനശീകരണത്തിനുളള ഗുളിക നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് രാവിലെ ഒന്‍പതിന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago