തിരൂര്‍ തീരദേശത്ത് പൊലിസ് അതിക്രമമെന്ന് പരാതി
തിരൂര്‍: തീരദേശത്ത് പൊലിസ് അതിക്രമം നടത്തിയതായി പരാതി. ഇന്നലെ രാവിലെ 10.30ന് താനൂര്‍ സി.ഐ അലവിയുടെ നേതൃത്വത്തിലെത്തിയ ഒന്‍പതംഗ പൊലിസ് സംഘം വീടുകളില്‍ കയറി അതിക്രമം കാട്ടിയെന്നും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും നശിപ്പിച്ചെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
വെട്ടം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കുഞ്ഞാലകത്ത് ഹംസ ഹാജിയുടെ വീടിന്റെ ജനല്ചില്ലുകളുംവീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്തതായി നാട്ടുകാര്‍ പറഞ്ഞു.
വൃദ്ധയായ കൊടിയന്റപുരക്കല് പാത്തുമോള്‍ തനിച്ച് താമസിക്കു വീട്ടിലും പൊലിസ് അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്. സ്ത്രീകളെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. മുസ്ലിംലീഗ് കൊടിമരങ്ങളും പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. അക്രമം തടയാന്‍ മത്സ്യതൊഴിലാളികള്‍ എത്തിയതോടെ ഇവരെ തടഞ്ഞുവച്ച് പൊലിസ് തോക്കെടുത്ത് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയെന്നും പറയുന്നു. രാവിലെ താനൂര്‍ പൊലിസ് വാഹനത്തില്‍ മഫ്തിയില്‍ വന്ന പൊലിസിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."