HOME
DETAILS

അകമ്പാടം, ഇടിവണ്ണ പ്രദേശങ്ങളില്‍ വിദേശ മദ്യവില്‍പ്പന സംഘങ്ങള്‍ സജീവം

  
backup
February 09 2017 | 05:02 AM

%e0%b4%85%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6

നിലമ്പൂര്‍: ഒരിടവേളക്ക് ശേഷം അകമ്പാടം, ഇടിവണ്ണ മേഖലകളില്‍ വിദേശമദ്യ വില്‍പ്പന സജീവമാകുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ വിദേശമദ്യ വില്‍പ്പന നടത്തിയ രണ്ട് മധ്യവയസ്‌ക്കരെ എക്‌സൈസ് പിടികൂടുകയും 5000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തിരുന്നു.
രാവിലെ മുതല്‍ തന്നെ മേഖലയില്‍ സജീവമാകുന്ന മദ്യവില്‍പ്പന രാത്രി വരെ തുടരും. അകമ്പാടം, ഇടിവണ്ണ അങ്ങാടികള്‍ക്ക് സമീപമാണ് വില്‍പ്പന. ആവശ്യക്കാരുടെ ഓര്‍ഡര്‍ പ്രകാരം മൊത്തമായും ചില്ലറയായും മദ്യം എത്തും.
ബീവറേജില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന്റെ ഇരട്ടി വിലയാണ് ആവശ്യക്കാരില്‍ നിന്നും ഇവര്‍ ഈടാക്കുന്നത്. മദ്യപന്‍മാരില്‍ പലരും അങ്ങാടിയില്‍ തങ്ങുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പൊലിസും എക്‌സൈസും ഈ മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അകമ്പാടം, ഇടിവണ്ണ, പെരുവമ്പാടം, വെണ്ണേക്കോട്, നമ്പൂരിപ്പൊട്ടി, പെരുമ്പത്തൂര്‍, വേട്ടേക്കോട് എന്നിവിടങ്ങളിലായി പതിനെട്ടോളം പേരാണ് മദ്യവില്‍പ്പന രംഗത്തുള്ളത്. ദിവസം ആയിരം മുതല്‍ രണ്ടായിരം രൂപ വരെ സമ്പാദിക്കുന്നവരാണ് ഇവരിലേറെയും. ഇതിനാല്‍ തന്നെ എക്‌സൈസ് വകുപ്പ് അയ്യായിരം രൂപ പിഴയിടുന്ന സമയങ്ങളില്‍ കൂടുതല്‍ മദ്യം വാങ്ങി വില്‍പ്പന നടത്തി ഒരാഴ്ചക്കുള്ളില്‍ ഈ നഷ്ടം നികത്താറാണ് പതിവ്. മദ്യം തങ്ങളുടെ ആവശ്യത്തിന് ലഭ്യമായി തുടങ്ങിയതോടെ മദ്യപന്‍മാര്‍ അങ്ങാടികളില്‍ തങ്ങി ജനങ്ങളെ അസഭ്യങ്ങള്‍ പറയുന്നത് പതിവായിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചും ബൈക്കുകള്‍ ഉപയോഗിച്ചും കോളനി നിവാസികളെ ലക്ഷ്യമിട്ട് മദ്യം എത്തിച്ചുനല്‍കുന്നവരും സജീവമാണ്.
അമ്പുമല, വെണ്ണേക്കോട്, പെരുവമ്പാടം,കല്ലുണ്ട, വൈലാശേരി, പാലക്കയം, വെറ്റിലക്കൊല്ലി എന്നീ കോളനികളിലെല്ലാം മദ്യം ആവശ്യാനുസരണം എത്തിച്ചു നല്‍കുന്ന സംഘങ്ങളുണ്ട്. മദ്യത്തിന്റെ മൂന്നിരട്ടി വരെയാണ് ആദിവാസികളില്‍ നിന്നും ഇവര്‍ ഈടാക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ചാലിയാര്‍ പഞ്ചായത്തില്‍ മദ്യവിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇന്ന് ചാലിയാര്‍ പഞ്ചായത്തില്‍ വിദേശമദ്യം ലഭിക്കാത്ത പ്രദേശങ്ങള്‍ ചുരുക്കമാണ്. വിദേശമദ്യ വില്‍പ്പന സംഘങ്ങളെ സംബന്ധിച്ച് യഥാസമയം വിവരം നല്‍കണമെന്ന് എക്‌സൈസ് സംഘം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഫോണ്‍: 04931224334

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago