യുദ്ധവിമാനത്തില്‍ 40 മിനുട്ട് പറന്ന് പ്രതിരോധ മന്ത്രി
ജോധ്പൂര്‍: വ്യോമസേനയുടെ സുഖോയ് എസ്.യു-30 എം.കെ.ഐ വിമാനത്തില്‍ പറന്ന് രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ചരിത്രം കുറിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റന്‍ സുമിത് ഗാര്‍ഗാണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള വ്യോമസേനാ താവളത്തില്‍ നിന്ന് പ്രതിരോധ മന്ത്രിയുമായി പറന്നത്. യുദ്ധവിമാനത്തില്‍ പറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് 40 മിനുട്ട് നീണ്ട പറക്കലിനുശേഷം പ്രതിരോധ മന്ത്രി പറഞ്ഞു.
മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലിനുശേഷം സുഖോയ് വിമാനത്തില്‍ പറക്കുന്ന രണ്ടാമത്തെ വനിതാ നേതാവാണ് നിര്‍മലാ സീതാരാമന്. മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം, മുന്‍പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരും 2003ല്‍ യുദ്ധവിമാനത്തില്‍ പറന്നിരുന്നു. 2015ല്‍ അന്നത്തെ പ്രതിരോധ മന്ത്രി റാവു ഇന്ദ്രജിത് സിങും 2016ല്‍ പ്രതിരോധ സഹമന്ത്രി കിരണ്‍ റിജിജുവും എസ്.യു വിമാനത്തില്‍ പറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."