ബാല ലൈംഗിക പീഡനം: മാര്‍പ്പാപ്പ ഇരകളുമായി കൂടിക്കാഴ്ച നടത്തി
സാന്റിയാഗോ: ചിലിയില്‍ വൈദികന്മാരുടെ ലൈംഗിക പീഡനത്തിനിരയായ കുട്ടികളുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തി. സാന്റിയാഗോയിലാണ് അദ്ദേഹം ഇരകളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത്. അനുഭവം കേട്ട മാര്‍പ്പാപ്പ പൊട്ടി ക്കരഞ്ഞു. തീരാ കളങ്കത്തില്‍ ഇരകളോട് മാപ്പ് ചോദിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
കുട്ടികളെ വൈദികര്‍ പീഡിപ്പിക്കുന്നതിനെതിരേ ചിലിയില്‍ ശക്തമായ പ്രതിഷേധമാണുള്ളത്. 2000 മുതല്‍ ഇതുവരെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ചിലിയിലെ എണ്‍പതോളം കത്തോലിക്കാ വൈദികര്‍ ആരോപണ വിധേയരായിട്ടുണ്ടെന്ന് മാര്‍പ്പാപ്പയുടെ സന്ദര്‍ശന ഭാഗമായി യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ബിഷപ്പ് എക്കൗണ്ടബിലിറ്റി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
മാര്‍പ്പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചിലിയില്‍ വന്‍ പ്രതിഷേധമാണ് ക്രൈസ്തവ വിശ്വാസികള്ക്കിടയിലുണ്ടായത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ ഇന്നലെ രാത്രി പ്രതിഷേധക്കാര്‍ അഗ്നിക്കരിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."