HOME
DETAILS
MAL
വാഹന ക്ലെയിം വകുപ്പിലെ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം
backup
February 09 2017 | 10:02 AM
ജിദ്ദ: വാഹന അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രം. ജൂലൈ രണ്ട് മുതല്‍ പുതിയ നിയമം നിലവില്‍ വരും. ഇത് സംബന്ധിച്ച് സഊദി ധനകാര്യ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വാഹന ഇന്‍ഷുറന്‍സ് കമ്പനികളിലെ നഷ്ടപരിഹാര പരാതികള്‍ സ്വീകരിക്കാനും അവശിഷ്ടങ്ങള്‍ മാനേജ് ചെയ്യാനും സര്‍വേ നടത്താനും ഇടപാടുകാരുമായി ആശയവിനിമയം നടത്താനും പരാതി സ്വീകരിക്കാനും അടക്കമുളള ജോലികള്‍ സ്വദേശികള്‍ ആകും ചെയ്യുക.
എല്ലാ കമ്പനികളും ഇത് സംബന്ധിച്ച് മാസം തോറുമുളള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും നിബന്ധനയുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികളിലെ ജോലിക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കണമെന്നും പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."