HOME
DETAILS
MAL
ഞാന്‍ മോദി വിരുദ്ധന്‍, ഷാ വിരുദ്ധന്‍, ഹെഗ്ഡെ വിരുദ്ധന്‍- അവര്‍ ഹിന്ദുക്കളല്ല: പ്രകാശ് രാജ്
backup
January 18 2018 | 16:01 PM
ന്യൂഡല്‍ഹി: രാജ്യത്ത് മതത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്ന സംഭവത്തില്‍ മൗനിയായെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്. ''അവര്‍ എന്നെ ഹിന്ദു വിരുദ്ധനെന്നു വിളിക്കുന്നു. പക്ഷെ, ഞാന്‍ മോദി വിരുദ്ധനാണ്, ഷാ വിരുദ്ധനാണ്, ഹെഗ്ഡെ വിരുദ്ധനാണ്. അവര്‍ ഹിന്ദുക്കളല്ല. കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ഹിന്ദുക്കളല്ല''- പ്രകാശ് രാജ് പറഞ്ഞു.
ഇന്ത്യാ ടുഡേ ഹൈദരാബാദില്‍ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ചിലര്‍ ആഘോഷിച്ചു. അവര്‍ മോദിയെ പിന്തുടരുന്നവരാണ്. ഞാന്‍ വോട്ടു ചെയ്തോ ഇല്ലയോ, അദ്ദേഹമെന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്തായാലും ഇത്തരമാളുകള്‍ക്കെതിരെ സംസാരിക്കണം''- പ്രകാശ് രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."