കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തിനു തുടക്കം
കണ്ണൂര്‍: വിദ്യാഭ്യാസരംഗത്ത് മൂല്യശോഷണം സംഭവിക്കുന്നുണ്ടെന്നും ഇത്തരം പ്രവണത ഇല്ലാതാക്കാന്‍ അധ്യാപക സമൂഹത്തിനു മാത്രമേ സാധിക്കൂവെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 59ാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ വിദ്യാഭ്യാസ മേഖലയോടു കാട്ടുന്ന മനോഭാവമാണു വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണത്തിനു കാരണം. അറബിഭാഷ മൃതഭാഷയാണെന്ന് ആരോപിച്ചവര്‍ തന്നെ ഇപ്പോള്‍ ചരിത്രഭാഷയാണെന്നു സമ്മതിക്കുന്നുണ്ട്. ഇംഗ്ലീഷിനെക്കാള്‍ പ്രാധാന്യം ഇപ്പോള്‍ അറബി ഭാഷയ്ക്കുണ്ടെന്നതു യാഥാര്‍ഥ്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അധ്യക്ഷനായി. പി കുഞ്ഞിമുഹമ്മദ് സുവനീര്‍ പ്രകാശനം ചെയ്തു. റാഫി എളമ്പാറ ഏറ്റുവാങ്ങി.
അന്‍സാരി തില്ലങ്കേരി, എം.പി മുഹമ്മദലി, സി സമീര്‍, അഷ്‌റഫ് ബംഗാളി മൊഹല്ല, നജാഫ്, പി ഇബ്രാഹിംകുട്ടി, വി.വി മുഹമ്മദ്, പി.വി സഹീര്‍, കെ അബ്ദുറഹ്മാന്‍, സി അബ്ദുല്‍ അസീസ് സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് പതാക ഉയര്‍ത്തിയതോടെയാണു സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം പി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി.പി അബൂബക്കര്‍ അധ്യക്ഷനായി. സി അബ്ദുല്‍ അസീസ്, ടി.പി അബ്ദുല്‍ഹഖ്, എം.പി അബ്ദുല്‍ഖാദര്‍, പി മൂസക്കുട്ടി, കെ.എ മാഹിന്‍, എം.പി അയൂബ്, കെ നൗഷാദ്, എസ്.എ റസാഖ്, എം.ടി സൈനുല്‍ആബിദീന്‍, ടി.വി പരീത്, മുഹമ്മദ് ഫൈസല്‍, എ ഇഖ്ബാല്‍, മുഹമ്മദ് യാസീന്‍, ഇ ഷാനവാസ് ഖാന്‍, എ അബ്ദുല്‍ഹക്കീം, കെ.പി മറിയുമ്മ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ശിക്ഷക് സദനില്‍ ഇന്നുരാവിലെ 10ന് സ്മരണാഞ്ജലി, ഉച്ചയ്ക്കു രണ്ടിന് വനിതാസമ്മേളനം, വൈകുന്നേരം ആറിന് ഇശല്‍സന്ധ്യ എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."