ആപ്പിനെ ആപ്പിലാക്കി കമ്മിഷന്; 20 എം.എല്‍.എമാരെ അയോഗ്യരാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഹരം. ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ 20 ആപ്പ് എം.എല്‍.എമാരെ അയോഗ്യരാക്കി. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേരത്തെ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.
2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ എട്ടുവരെ 21 എ.എ.പി എം.എല്‍.എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നതായി തെരഞ്ഞെടുപ്പു കമ്മിഷന് വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ ഒരു അഭിഭാഷകനും പ്രതിപക്ഷവുമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പാര്‍ലമെന്ററി സെക്രട്ടറിമാരുടേത് പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഇവരെ അയോഗ്യരാക്കണമെന്നുമായിരുന്നു ആവശ്യം.
എം.എല്‍.എമാരെ പാര്‍ലമെന്റ് സെക്രട്ടറിയായി നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ ഈ പദവി പ്രതിഫലം കിട്ടുന്ന പദവികളുടെ കൂട്ടത്തില്‍ നിന്ന് എടുത്തു കളഞ്ഞു കൊണ്ട് ഭേദഗതി കൊണ്ടുവന്നിരുന്നുവെങ്കിലും ഈ ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചിരുന്നില്ല.
ആരോപണവിധേയരായ എം.എല്‍.എമാരെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."