HOME
DETAILS

ഐ.പി.എല്‍: കിരീടമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

  
backup
May 29 2016 | 18:05 PM

14016-2

ബംഗളൂരു: ഐ.പി.എല്ലിലെ കലാശപ്പോരില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം ചൂടി. ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഏഴിന് 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിന്റെ കന്നി കിരീടമാണിത്.വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ബാംഗ്ലൂര്‍ തകര്‍ന്നത്. ക്രിസ് ഗെയ്ല്‍(76), വിരാട് കോഹ്‌ലി(54) എന്നിവര്‍ തിളങ്ങിയെങ്കിലും മറ്റുള്ളവര്‍ക്ക് മികവിലേക്കുയരാനായില്ല.ഡിവില്ല്യേഴ്‌സ്(5) വാട്‌സന്‍(11) എന്നിവര്‍ നിരാശപ്പെടുത്തി.
 നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണ(69)റുടെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.


ഓപണിങില്‍ ശിഖര്‍ ധവാ(28)നൊപ്പം 40 പന്തില്‍ 63 റണ്‍സ് ചേര്‍ത്ത് വാര്‍ണര്‍ ടീമിന്  മികച്ച തുടക്കം നല്‍കി. എന്നാല്‍ അശ്രദ്ധമായ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായതോടെ ഹൈദരാബാദിന് തിരിച്ചടി നേരിട്ടു. ധവാന് പിന്നാലെ മോയ്‌സസ് ഹെന്റിക്‌സ്(4) പുറത്തായി. എന്നാല്‍ യുവരാജ് സിങ്(38) വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നതോടെ സ്‌കോറിങിന് വേഗം കൂടി. ഇരുവരും ബാംഗ്ലൂരിന്റെ ബൗളര്‍മാരെ അതിര്‍ത്തി കടത്തി. 24 പന്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. താരത്തിന്റെ ഇന്നിങ്‌സില്‍ ആകെ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സറുമുണ്ടായിരുന്നു.


ബാംഗ്ലൂരിന് ഭീഷണിയുയര്‍ത്തി മുന്നേറവേ അരവിന്ദാണ് വാര്‍ണറെ പുറത്താക്കിയത്. ദീപക് ഹൂഡ(3) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവച്ച ബെന്‍ കട്ടിങ്(39*) ഹൈദരാബാദിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു.
15 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറിയും താരം പറത്തി. ബാംഗ്ലൂര്‍ ബൗളര്‍ ഷെയ്ന്‍ വാട്‌സന്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് ഹൈദരാബാദ്  അടിച്ചെടുത്തത്. ഈ റണ്‍സാണ് ടീം സ്‌കോര്‍ 200 കടത്തിയതും. വാട്‌സന്‍ നാലോവറില്‍ 61 റണ്‍സാണ് വഴങ്ങിയത്.
ബാംഗ്ലൂര്‍ ബൗളര്‍മാര്‍ എല്ലാവരും നന്നായി തല്ലുവാങ്ങി. മൂന്നുവിക്കറ്റെടുത്ത ജോര്‍ദാന്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങി. അരവിന്ദ് രണ്ടു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ചാഹലിനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago