HOME
DETAILS
MAL
സഊദിയില്‍ ഡോക്ടറായി ജോലി ചെയ്ത എ.സി ടെക്നീഷ്യന് പിടിയില്‍
backup
January 20 2018 | 13:01 PM
ജിദ്ദ: മദീനയിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജനറല്‍ ഫിസിഷ്യനായി ജോലി ചെയ്ത എ.സി ടെക്നീഷ്യനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കു വേണ്ടി നടത്തിയ റെയ്ഡിനിടെയാണ് സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ഡോക്ടറായി ജോലി ചെയ്യുന്ന എ.സി, റഫ്രിജറേറ്റര്‍ ടെക്നീഷ്യനെ കണ്ടെത്തിയത്.
എ.സി ടെക്നീഷ്യന് വിസയില്‍ റിക്രൂട്ട് ചെയ്ത വിദേശിയെ മെഡിക്കല്‍ സെന്ററില്‍ ജനറല്‍ ഫിസിഷ്യനായി നിയമിക്കുകയായിരുന്നു.
വര്‍ക്ക് പെര്‍മിറ്റില്ലാത്ത ഗൈനക്കോളജിസ്റ്റും മൂന്നു ഇഖാമ, തൊഴില്‍ നിയമ ലംഘകരും റെയ്ഡിനിടെ പിടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."