HOME
DETAILS

ലേലം പ്രഹസനം: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുവണ്ടി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്

  
backup
February 10 2017 | 04:02 AM

%e0%b4%b2%e0%b5%87%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8

 

ബോവിക്കാനം: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടങ്ങളിലെ കശുവണ്ടി പൊതുമേഖല സ്ഥാപനങ്ങള്‍ക്കു വേണ്ടി സംഭരിക്കാന്‍ തീരുമാനമായതോടെ ഒരു മാസം മുമ്പ് നടന്ന ലേലം പ്രഹസനമായി. കശുവണ്ടി ശേഖരിക്കുന്ന കാര്യത്തില്‍ കോര്‍പറേഷനില്‍ അവ്യക്തത നിലനിന്നിരുന്നതിനാല്‍ ലേലം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ലേലം ഉറപ്പിച്ചിരുന്നില്ല. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്ലാന്റേഷന്‍ തോട്ടങ്ങളിലെ കശുവണ്ടി കാപെക്‌സിനും കശുവണ്ടി വികസന കോര്‍പറേഷനും നല്‍കാന്‍ ധാരണയായത്. ലേലം നടന്ന് ഒരു മാസം കഴിഞ്ഞതിനു ശേഷമുള്ള അധികൃതരുടെ ഈ തീരുമാനം തോട്ടം ലേലത്തിനെടുത്തവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടത്തിനു കാരണമാവും. ലേലം കഴിഞ്ഞപ്പോള്‍ മുന്‍കൂറായി അടച്ച ഒന്നര ലക്ഷം രൂപ തിരിച്ചു ലഭിക്കുമെങ്കിലും കഴിഞ്ഞ ഒരു മാസക്കാലം തോട്ടങ്ങളില്‍ നിയമിച്ച തൊഴിലാളികളുടെ ശമ്പളവും മറ്റു ചിലവുകളുമടക്കം വന്‍തുക നഷ്ടമാവുമെന്നാണു തോട്ടം ലേലത്തിനെടുത്തവര്‍ പറയുന്നത്.
അതിനിടെ കോര്‍പറേഷന്റെ കശുവണ്ടികള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ തീരുമാനമായതോടെ പല കരാറുകാരും ലേലത്തിനടുത്ത തോട്ടങ്ങള്‍ ഒഴിയുന്നതായും തോട്ടങ്ങളില്‍ നിന്നു കാവല്‍ക്കാരെ പിന്‍വലിക്കുന്നതായും അറിയിച്ചു കൊണ്ട് കോര്‍പറേഷനു കത്തു നല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ തോട്ടങ്ങളില്‍ നിന്നു നേരിട്ട് കശുവണ്ടി ശേഖരിക്കുന്നതിനു സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ പി.സി.കെയില്‍ നിലവിലുള്ള തൊഴിലാളികള്‍ക്കു കശുവണ്ടി ശേഖരിക്കുന്നതും മോഷണം തടയുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ഏറെ ഭാരമാകുമെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  18 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  18 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  18 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  18 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  18 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  18 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  18 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  18 days ago