ദാരിദ്ര്യ ലഘൂകരണത്തിനു കുടുംബശ്രീയുടെ സംഭാവന മഹത്തരം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: ദാരിദ്ര്യ ലഘൂകരണത്തിനും പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കുടുംബശ്രീയുടെ സംഭാവന മഹത്തരമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേശിയ നഗര ഉപജീവന ദൗത്യം എന്ന പദ്ധതി പ്രകാരം കുടിംബശ്രീ എ.ഡി.എസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കുള്ള റിവോള്‍വിങ് ഫണ്ടിന്റെ വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദശകങ്ങളായി കേരള സമൂഹത്തിന് അഭിമാനമായി മാറിയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ഈ ഫണ്ടു മൂലം സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭയിലെ 100 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ വീതവും 15 എ.ഡി.എസുകള്‍ക്ക് 50,000 രൂപ വീതവുമാണു വിതരണം ചെയ്തത്. കൂടാതെ 35 അയല്‍ക്കൂട്ടങ്ങള്‍ക്കുളള പലിശ സബ്‌സിഡിയായി 2,00,217 രൂപയും നല്‍കി. അയല്‍ക്കൂട്ടങ്ങള്‍ക്കുളള പലിശ സബ്‌സിഡി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷന്‍ എല്‍.എ മഹമൂദ് ഹാജി, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, നഗരസഭാംഗങ്ങളായ കെ.എം അബ്ദുല്‍ റഹ്മാന്‍, എം നൈമുന്നീസ, മിസ്‌രിയ ഹമീദ്, സി.ഡി.എസ് അധ്യക്ഷ ഷക്കീല മജീദ്, ബി.ബിജു, ഇ വിന്‍സെന്റ്, കെ.പി പത്മരാജന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."