HOME
DETAILS

പതിനാലു വയസുകാരന്റെ കൊലപാതകം: മാതാവിന്റെ മാനസികനില പരിശോധിക്കും; കുടുംബാംഗങ്ങളെ ചോദ്യംചെയ്യും

  
backup
January 20 2018 | 14:01 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa

 

കൊല്ലം: കുണ്ടറ കുരീപ്പള്ളിയില്‍ മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിയായ മാതാവ് ജയമോളുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ലാത്തതിനാല്‍ അവരുടെ മാനസിക നില വീണ്ടും പരിശോധിക്കാനും ഭര്‍ത്താവ്, മകള്‍, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനും പൊലിസ് തീരുമാനിച്ചു.

കൂടാതെ, കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലിസ് നാളെ പരവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും.

പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതിലും അന്വേഷണമുണ്ടാകും. ജയമോള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്ന് ഭര്‍ത്താവും മകളും പറയുന്ന സാഹചര്യത്തിലാണ് മാനസിക നില വീണ്ടും പരിശോധിക്കുന്നത്.

ഓഹരി തര്‍ക്കത്തിന്റെ പേരിലാണ് കൊല ചെയ്തതെന്ന മൊഴി വിശ്വസിക്കുന്നില്ലെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എ. ശ്രീനിവാസന്‍ പറഞ്ഞു. ജയമോള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നും തങ്ങള്‍ ചികിത്സിക്കാതിരുന്നതാണെന്നുമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഭര്‍ത്താവ് ജോബും മകളും.

എന്നാല്‍, ഈ വാദം മുത്തച്ഛന്‍ ജോണിക്കുട്ടി തള്ളിപ്പറയുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താന്‍ ജയമോളുടെ മാനസികാരോഗ്യം വിശദമായി പരിശോധിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  17 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  17 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  17 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  17 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  17 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago