പ്രശ്നങ്ങള്‍ വ്യക്തിപരമല്ല, പരിഹാരം ഉടന്‍: ജസ്റ്റിസ് കുര്യന്‍ ജോസഫ്
കൊച്ചി: സുപ്രിം കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ പ്രശ്‌നങ്ങളല്ല, സ്ഥാപനപരമായ പ്രശ്‌നങ്ങളാണുള്ളത്.
അതു തിരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിഷയം ചീഫ് ജസ്റ്റിസുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) 11-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമബിരുദം നേടിയ വിദ്യാര്‍ഥികള്‍ അനീതിക്കും അസഹിഷ്ണുതയ്ക്കും എതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കേസ് ഏറ്റെടുക്കുമ്പോള്‍ നൂറു ശതമാനം കഴിവും ഉപയോഗപ്പെടുത്തണം. തേടിയെത്തുന്നവരുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റം വരുത്താന്‍ കഴിയണം..
ഏറ്റെടുക്കുന്ന കേസുകള്‍ക്ക് പലവ്യക്തികളുടെയും ജീവിതം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട് വേണം മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."