കുപ്രചാരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയെന്ന് അധികൃതര്‍
തളിപ്പറമ്പ്: പരിയാരം പൊന്നുരുക്കിപ്പാറയിലെ മത്സ്യ സംസ്‌കരണ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചതോടെ വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത്. ആലവുള്ളപൊയിലില്‍ പ്രവര്‍ത്തിച്ചു വരുന്ന അക്വാനേഷ് മത്സ്യ സംസ്‌കരണ ഫാക്ടറിയില്‍നിന്നുണ്ടാകുന്ന രൂക്ഷമായ ദുര്‍ഗന്ധം ജനജീവിതം ദുസഹമാക്കിയിരിക്കയാണെന്നും കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിനിറങ്ങിയതോടെയാണ് ആരോപണം അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.
ലക്ഷങ്ങള്‍ മുടക്കിയാണ് മലിനീകരണം തടയുന്നതിന് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മലിന ജലം ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നു.
മലിന വായു ബയോഫില്‍ട്ടര്‍ ഉപയോഗിച്ച് ശുദ്ധവായുവാക്കി മാറ്റുകയും ചെയ്യുന്നു. ഇതിനൊക്കെ നൂതന സാങ്കേതിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും അക്വാനേഷ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."