തെരുവു കലാകാരന്മാര്‍ക്കായി മുതുകാടിന്റെ ആര്‍ട്ടിസ്റ്റ് വില്ലേജ്
കണ്ണൂര്‍: മാജിക്-സര്‍ക്കസ് രംഗത്തെ തെരുവു കലാകാരന്മാര്‍ക്ക് ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പേരില്‍ തിരുവനന്തപുരത്ത് പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നു. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമിയാണ് കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിന് സമീപമുള്ള മുതുകാടിന്റെ 30 സെന്റ് സ്ഥലത്ത് ആര്‍ട്ടിസ്റ്റ് വില്ലേജ് പണിയുന്നത്. ആദ്യഘട്ടത്തില്‍ ഏഴ് യൂ നിറ്റ് വീടുകളാണ് പണിയുക. വാഴക്കുന്നം നമ്പൂതിരിയുടെ അ നുസ്മരണ ദിനത്തില്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് മുതുകാട് ആര്‍ട്ടിസ്റ്റ് വില്ലേജ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ശിലാഫലക അനാഛാദനം 13ന് വൈകുന്നേരം മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകും. കെ.എസ് ചിത്ര ആര്‍ട്ടിസ്റ്റ് വില്ലേജിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്യും. നിലവില്‍ മാജിക് പ്ലാനറ്റില്‍ 200 ജീവനക്കാരാണുള്ളത്. കലാകാരന്മാര്‍ക്ക് സ്ഥിരവരുമാനമെന്ന നിലയില്‍ മാജിക് പ്ലാനറ്റില്‍ തങ്ങളുടെ പ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും താമസിക്കനായി വീടും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിരക്ഷരരായ കലാകാരന്മാര്‍ക്ക് വിദ്യ അഭ്യസിക്കാന്‍ വില്ലേജില്‍ എഡ്യുക്കേഷന്‍ സെന്ററും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."