രാജ്യത്തിന് വേണ്ടത് ഏകീകൃത സിലബസ്: രമേശ് ചെന്നിത്തല
മലപ്പുറം: സര്‍ക്കാര്‍, അണ് എയ്ഡഡ് അന്തരം ഇല്ലാതാക്കാന്‍ രാജ്യത്ത് ഏകീകൃത സിലബസ് വരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകീകൃത സിലബസ് വന്നാല്‍ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറും ചുവപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും ശ്രമിക്കുകയാണെന്നും ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മലപ്പുറത്ത് കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ മൂന്നിയൂര്‍ സ്കൂളിലെ അധ്യാപകനായിരുന്ന അനീഷ് മാസ്റ്ററുടെ ആത്മഹത്യയെ തുടര്‍ന്നു പിതാവ് നല്കിയ പരാതിക്കുപോലും കടലാസിന്റെ വിലപോലും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, എ.കെ അബ്ദുസമദ്, പി.ടി അജയ്മോഹന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."