അധ്യാപകന്റെ മരണം: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം വെട്ടിച്ചുരുക്കി
മലപ്പുറം: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിനത്തെിയ അധ്യാപകന്റെ മരണത്തെ തുടര്‍ന്ന് പരിപാടികള്‍ വെട്ടിച്ചുരുക്കി. വ്യാഴാഴ്ച വൈകിട്ട് തീരുമാനിച്ച പ്രകടനം മാറ്റിവച്ച് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് മൗനജാഥയായി പ്രതിനിധികള്‍ കിഴക്കത്തേലയിലേക്ക് നീങ്ങി.
നൂറുകണക്കിന് അധ്യാപകരാണ് ഇതില്‍ പങ്കെടുത്തത്. കിഴക്കേത്തലയില്‍ 4.30ന് പൊതുസമ്മേളനം നടത്താനും തീരുമാനിച്ചിരുന്നു. ഇത് അനുശോചന യോഗമാക്കി മാറ്റി. ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ച പി.വി രാധാകൃഷ്ണനെ അനുസ്മരിച്ച് അഞ്ച് മിനിറ്റ് സംസാരിച്ച് നിര്‍ത്തി.
ഇത് തന്റെ അവസാന സമ്മേളനമായിരിക്കുമെന്ന് രാധാകൃഷ്ണന് സഹപ്രവര്‍ത്തകരോട് പറഞ്ഞ കാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന് സദസുമായി പങ്കുവച്ചു. 2018ല്‍ വിരമിക്കുന്നതിനാലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. രാധാകൃഷ്ണന്റെ കുടുംബത്തിന്റെ സംരക്ഷണം സംഘടന ഏറ്റെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, ബെന്നി ബെഹനാന്, ഡീന്‍ കുര്യാക്കോസ്, പി. ഇഫ്തിഖാറുദ്ദീന്, പെരുമ്പള്ളി സെയ്ദ്, ടി.കെ എവുജീന്‍, ടി.ടി റോയ് തോമസ് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."