പൂന്താനം സാഹിത്യോത്സവം കീഴാറ്റൂരില്‍ ഇന്ന് തുടങ്ങും
കീഴാറ്റൂര്‍: ഭക്തകവി പൂന്താനത്തിന്റെ സ്മരണയില്‍ മൂന്നു ദിവസം നീളുന്ന സാഹിത്യോത്സവത്തിന് കവിയുടെ ജന്മദേശമായ കീഴാറ്റൂരില്‍ ഇന്നു തുടക്കമാകും. രാവിലെ 10ന് യുവസാഹിത്യ പ്രതിഭകളുടെ സര്‍ഗസംഗമം യു.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി കവിത, കഥാ മത്സരങ്ങള്‍ നടക്കും. നാളെ രാവിലെ സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ നാടക വിചാരസദസ് ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും. 4.30ന് സാഹിത്യോത്സവ ഉദ്ഘാടനവും പൂന്താനം സ്മാരക ഓഡിറ്റോറിയം സമര്‍പ്പണവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. സമഗ്ര സംഭാവനക്കുള്ള പൂന്താനം സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ ടി. പത്മനാഭന്‍ സമ്മാനിക്കും. പുസ്തകോത്സവം പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കലാസന്ധ്യ ശ്രീജിത്ത് പെരുന്തച്ചന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മത്സ്യഗന്ധി നാടകവും നൃത്താവിഷ്‌കാരവും നടക്കും. രാത്രി എട്ടിനു കേരള കലാമണ്ഡലത്തിലെ കലാകാരികള്‍ നൃത്തം അവതരിപ്പിക്കും. 12ന് സമാപനദിനത്തില്‍ രാവിലെ 10ന് സാഹിത്യസമ്മേളനം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എസ് രവികുമാര്‍, ഡോ. കദീജ മുംതാസ്, ഇ.പി രാജഗോപാലന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 2.30ന് കവിസദസ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ സമ്മാനര്‍ഹമായ ഇനങ്ങള്‍ അവതരിപ്പിക്കും. ഏഴിന് സമാപനസമ്മേളനവും നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."