തിരുത്തുമ്മല്‍ കോള്‍ പടവില്‍ കൃഷിയിറക്കാന്‍ തയാറായി കര്‍ഷകര്‍
അണ്ടത്തോട്: തിരുത്തുമ്മല്‍ കോള്‍ പടവില്‍ കൃഷിയിറക്കാനൊരുക്കമായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ബണ്ട് തകര്‍ന്നത് മൂലം കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ ഏറെ നഷ്ടങ്ങള്‍ സഹിച്ചാണ് ഈ പ്രാവിശ്യം കൃഷിയിറക്കുന്നത് കേന്ദ്ര പാക്കേജില്‍ സ്ഥിരബണ്ടു നിര്‍മാണം നടക്കുന്ന ബണ്ടു തകര്‍ന്നു ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ബണ്ട് പുനര്‍നിര്‍മാണം നടന്നെങ്കിലും കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരമൊന്നും ഇതുവരെ ലഭിച്ചില്ല.മുന്‍ വര്‍ഷങ്ങളിലെല്ലാം കൃഷിയിറക്കി വന്‍ നഷ്ടങ്ങളാണ് സംഭവിച്ചെതെങ്കിലും വളരെ പ്രതീക്ഷകളോടെയാണ് കര്‍ഷകര്‍ ഇപ്പോള്‍ കൃഷി ചെയ്യാന്‍ ഒരുങ്ങുന്നത് മൂപ്പ് കുറഞ്ഞ കാഞ്ചന എന്നയിനം വിത്താണ് ഇപ്രാവശ്യം കൃഷിയിറക്കുന്നത്.
നേരത്തെ പമ്പിങ് തുടങ്ങിയെങ്കിലും വെള്ളം ഉയര്‍ന്നു ബണ്ടിന് ഭീഷണിയായപ്പോള്‍ പമ്പിങ് നിറുത്തി വെക്കുകയായിരുന്നു.പമ്പിങ് പുനരാരംഭിച്ചു വറ്റിയപ്പോള്‍ കൃഷിയിറക്കാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.കടുത്ത വരള്‍ച്ച കൃഷിയെ ബാധിക്കുമെന്ന ആശങ്കയും കര്ശകര്ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."