എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സമര പ്രചാരണ ജാഥക്ക് തുടക്കമായി
ഒറ്റപ്പാലം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സമരപ്രചാരണജാഥക്ക് തുടക്കമായി. വൈകിട്ട് പടിഞ്ഞാറങ്ങാടിയില്‍ നടന്ന യോഗം കെ.സി ജയപാലന്‍ ഉദ്ഘാടനം ചെയ്തു. ജാഥ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. പി.ടി ഹംസ അധ്യക്ഷനായി. രവീന്ദ്രന്‍, ടി.എസ് ദാസ്, പി ചിന്നക്കുട്ടന്‍ സം സാരിച്ചു.
തൊഴില്‍ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, തൊഴില്‍സമയം രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാക്കുക, വേതനം 600 രൂപയായി ഉയര്‍ത്തുക, അപകട ഇന്‍ഷുറന്‍സ് അഞ്ചു ലക്ഷം രൂപയാക്കുക, ഇ.എസ്.ഐ പരിധിയില്‍ ഉള്‍പ്പെടുത്തുക, ദേശീയ ക്ഷേമനിധി രൂപീകരിക്കുക, വേതനം സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ ചെര്‍പ്പുളശ്ശേരി, 10ന് കരിമ്പുഴ, 11 ന് കുമരംപുത്തൂര്‍, 12 ന് തെങ്കര, ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരം, രണ്ടിന് ഇടക്കുറുശ്ശി, വൈകിട്ട് മൂന്നിന് തേനൂര്‍, നാലിന് കണ്ണാടി, അഞ്ചിന് മലമ്പുഴ തുടര്‍ന്ന്് ആറിന് പുതുപ്പരിയാരത്ത് നടക്കുന്ന സമാപനസമ്മേളനം എന്‍.ജി മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."