ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം കലാകാരന്മാരുടെ തീര്‍ഥാടക കേന്ദ്രമാക്കും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം കലോപാസക ലോകത്തിന്റെ തീര്‍ഥാടക കേന്ദ്രമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വട്ടിയൂര്‍ക്കാവില്‍ പ്രവൃത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ ദേശീയ നൃത്തമ്യൂസിയം അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച വിദഗ്ദ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2006-11 വര്‍ഷത്തില്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് കൂടി ലഭ്യമാക്കി തുടക്കം കുറിച്ച മ്യൂസിയം 2009ല്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം കൂടുതല്‍ മുന്നോട്ടുപോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. നൃത്തമ്യൂസിയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുവാനും വസ്തുതകള്‍ ജനത്തെ ബോധ്യപ്പെടുത്താനുമാകണം. ഇതിനുള്ള ശ്രമങ്ങളും ചര്‍ച്ചകളുമാണ് നടക്കേണ്ടത്. ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയത്തെ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ലോകത്തിലെ എല്ലാ ഭാഗത്തേയും കലോപാസകരുടെ തീര്‍ത്ഥാടനകേന്ദ്രമായി ഇതിനെ ഉയര്‍ത്താനുള്ള പദ്ധതിയില്‍ കേരളത്തിലെ സമഗ്ര മേഖലയില്‍ നിന്നുള്ള സഹകരണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നൃത്തത്തെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കുവാനും ഗവേഷണം നടത്താനും പൊതുജനങ്ങള്‍ക്ക് അറിവുനല്‍കാനുമുള്ള കേന്ദ്രമായി ഗുരുഗോപിനാഥ് നൃത്തമ്യൂസിയത്തെ മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.
ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ.സി വിക്രമന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ഡോ. എം. വേലായുധന്‍ നായര്‍, അംഗം ഡോ. മേതില്‍ ദേവിക, ആസ്‌ട്രേലിയന്‍ ഹെറിറ്റേജ് ചെയര്‍മാന്‍ വിനോദ് ഡാനിയേല്‍, നടനഗ്രാമം സെക്രട്ടറി സുദര്‍ശനന്‍ കുന്നത്തുകാല്‍ എന്നിവര്‍ പ്രസംഗിച്ചു. സതീഷ് പാണ്ഡെ, ബോസ് കൃഷ്ണമാചാരി, മീരാ നടംപള്ളി, യോഗേഷ് ശ്രീനിവാസന്‍, വേണുജി, കമല്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ് അഞ്ചല്‍, ഷാജിയെം,
പി. ശ്രീകുമാര്‍, ബി.ഡി. ദത്തന്‍, ഷിബു നടേശന്‍, പി.വി. കൃഷ്ണന്‍, പ്രതിപ് പുത്തൂര്‍, പ്രൊഫ. വിശ്വനാഥന്‍, പ്രൊഫ. ഇ.എ. റഷീദ്, വര്‍ഗീസ് പുനലൂര്‍, ഗോപീദാസ്, വിജയന്‍ നെയ്യാറ്റിന്‍കര, രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, തനുശ്രീ ഗുപ്ത, മംതാ റാവു, വിജയ് മോഡി, ആദിത്യാ മോഡി, ഹേമചന്ദ്രന്‍, ആര്യനാട് രാജേന്ദ്രന്‍, രവീന്ദ്രന്‍ പുത്തൂര്‍, വി. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."