HOME
DETAILS
MAL
പാമ്പാടി നെഹ്‌റു ഫാര്‍മസി കോളജ് വീണ്ടും അടച്ചു
backup
February 10 2017 | 07:02 AM
തൃശൂര്‍: ബുധനാഴ്ച അധ്യയനം പുനരാരംഭിച്ച പാമ്പാടി നെഹ്‌റു ഫാര്‍മസി കോളജ് വീണ്ടും അടച്ചു. കോളജിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്നും അടച്ചിടുകയാണെന്നും മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ അറിയിച്ചു.
എല്ലാം അവസാനിപ്പിച്ച ശേഷവും പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ കാരണം പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അധ്യാപകര്‍, പ്രത്യേകിച്ച് അധ്യാപികമാര്‍ സുരക്ഷിതരല്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ രേഖാമൂലം ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ആര്‍ക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും എടുക്കില്ലെന്നും പിഴ ചുമത്തല്‍ പാടെ നിര്‍ത്തലാക്കിയെന്നുമാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."