വൈദ്യര്‍ മഹോത്സവം 13ന് തുടങ്ങും
മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി നടത്തുന്ന വൈദ്യര്‍ മഹോത്സവം 13 മുതല്‍ 24 വരെ നടക്കും. 13നു വൈകിട്ടു മൂന്നിന് കൊണ്ടോട്ടിയില്‍ സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികള്‍ക്കു തുടക്കമാകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മഹോത്സവം ഉദ്ഘാടനം ചെയ്യും. ടി.വി ഇബ്‌റാഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് ഏഴിന് വൈദ്യര്‍ സ്മാരക പ്രഭാഷണം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് നിര്‍വഹിക്കും. അരീക്കോട്, തിരുന്നാവായ, കാളികാവ്, ചാലിയം, വടകര, കാസര്‍കോട് എന്നിവിടങ്ങളിലായാണ് ഇത്തവണ വൈദ്യര്‍ മഹോത്സവ പരിപാടികള്‍ നടക്കുന്നത്. വിവിധ ദിവസങ്ങളില്‍ ഒ.എന്‍.വി അനുസ്മരണത്തിന്റെ ഭാഗമായി ഗാനാര്‍ച്ചന, നാടന്‍പാട്ട്, ദഫ്, അറബനമുട്ട്, കുത്ത്‌റാത്തീബ് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, ഖിസ്സപ്പാട്ട് മത്സരം, സാംസ്‌കാരിക സമ്മേളനം, കവിയരങ്ങ് തുടങ്ങിയവ നടക്കും. 17ന് മഞ്ചേരി ആകാശവാണി എഫ്.എം നിലയവുമായി സഹകരിച്ച് 'മണ്ണും മൈലാഞ്ചിയും' പരിപാടി, വൈദ്യര്‍കൃതികളുടെ സംഗീതകച്ചേരി എന്നിവ നടക്കും.
വിവിധ പരിപാടികളിലായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ ബാലന്‍, എം.എല്‍.എമാര്‍, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ, വൈസ് ചെയര്‍മാന്‍ കെ.വി അബൂട്ടി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ജോ. സെക്രട്ടറി ഡോ. കെ.കെ മുഹമ്മദ് അബ്ദുസ്സത്താര്‍, പ്രോഗ്രാം കണ്‍വീനര്‍ പുലിക്കോട്ടില്‍ ഹൈദരാലി സംബന്ധിച്ചു.
വൈദ്യര്‍ പുരസ്‌കാരം വി.എം കുട്ടിക്ക്
മലപ്പുറം: ഈ വര്‍ഷത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം മാപ്പിളപ്പാട്ട് ഗായകന്‍ വി.എം കുട്ടിക്ക്. മാപ്പിളപ്പാട്ട് ശാഖക്കുള്ള സമഗ്രസംഭാവന മുന്‍നിര്‍ത്തി എം.എന്‍ കാരശ്ശേരി ചെയര്‍മാനും വി.ടി മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശിയായ വി.എം കുട്ടി 60 വര്‍ഷമായി മാപ്പിളപ്പാട്ട് ആലാപന രംഗത്തുണ്ട്. മാപ്പിളപ്പാട്ട് രചനയിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും വ്യക്തിമുദ്ര പതിപ്പിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി, കേരളാ സംഗീത-നാടക അക്കാദമി, ലളിതകലാ അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാപ്പിള സ്റ്റഡീസ്, മ്യുസീഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്.
50,511 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് കൊണ്ടോട്ടിയില്‍ 19ന് വൈദ്യര്‍ മഹോത്സവ ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."