ജയലളിതയെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി വക്താവ്
കോയമ്പത്തൂര്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ. ഐ.എ. ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതയെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്തിയതാണെന്ന് മുന്‍ ധനകാര്യ മന്ത്രിയും പാര്‍ട്ടി വക്താവുമായ പൊന്നയ്യന്‍. കാഞ്ചീപുരത്ത് അണ്ണാ ഡി.എം.കെ സംഘടിപ്പിച്ച എം.ജി.ആറിന്റെ നൂറ്റിയൊന്നാമത് ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയലളിതയുടെ മരണ കാരണം കണ്ടെത്താന്‍ ജുഡിഷ്യല്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത് ഇതു കൊണ്ടാണ്. ജുഡിഷ്യല്‍ അന്വേഷണത്തില്‍ ഈ വിഷയം പരമ പ്രധാനമാണ്. ജയലളിത പ്രമേഹ രോഗിയായിരുന്നു. പ്രമേഹം കൂടുമ്പോള്‍ ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സാധാരണയായി ഇതിനു ഓയിന്റ്‌മെന്റ് ആണ് ജയലളിത ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതിനുപകരം സ്റ്റിറോയ്ഡ് നല്‍കുകയായിരുന്നു. എട്ടു മാസം തുടര്‍ച്ചയായി ജയലളിതക്ക് സ്റ്റിറോയ്ഡ് നല്‍കിയതോടെ അവരുടെ ശ്വാസ കോശം , ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായി. ഹാനികരമായ സ്റ്റിറോയ്ഡ് അമിതമായി കുത്തി വച്ചതു കാരണം പ്രമേഹം 560 ആയി ഉയര്‍ന്നു. ജയലളിതയുടെ മരണത്തിനുകാരണം സ്ലോ പോയിസണ്‍ വഴി സംഭവിച്ചതാണ്. ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ വഴി എല്ലാ വിവരങ്ങളും പുറത്തു വരുമെന്ന് പൊന്നയ്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."