HOME
DETAILS

സഊദിയില്‍ 'ഭീകരന് ' ജയിലില്‍ മാംഗല്യം കാര്‍മികത്വം വഹിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍

  
backup
January 21 2018 | 02:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2


റിയാദ്: ഭീകരപ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെട്ട യുവാവിന് ജയിലില്‍ മാംഗല്യം. സഊദി അറേബ്യയിലെ ഭീകരവാദജയിലാണ് വേറിട്ട വിവാഹത്തിനു വേദിയായത്. വിവാഹം നടത്തിക്കൊടുത്തത് ദേശീയ സുരക്ഷാ സമിതി ഉദ്യോഗസ്ഥരും ജയില്‍ അധികൃതരും. സാക്ഷിയായാകാന്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ നിരവധി പേര്‍.
ഭീകരാക്രമണങ്ങള്‍ക്കു പേരുകേട്ട രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് ഭീകര ജയിലിലാണു വിവാഹം അരങ്ങേറിയത്. ഭീകരവാദിയായി മുദ്ര കുത്തപ്പെട്ട ഒരാള്‍ക്കു ജീവിതം നല്‍കാന്‍ സന്നദ്ധയായ യുവതിയും അതിന് അനുവാദം കൊടുത്ത അധികൃതരും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരങ്ങളായി മാറിയിരിക്കുകയാണ്. ഭീകരരെ താമസിപ്പിച്ച ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജയിലില്‍ കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങ് നടന്നത്. ജയിലിലെ എല്ലാ വിഭാഗങ്ങളും ചുറ്റിനടന്നു കാണിച്ച ശേഷമാണ് അതിഥികളെ വിവാഹവേദിയായ സ്‌പോര്‍ട്‌സ് സെന്ററിലേയ്ക്ക് ആനയിച്ചത്. മണവാളനു ദേശീയ സുരക്ഷാ ഏജന്‍സി 10,000 റിയാല്‍ സമ്മാനവും നല്‍കി. വധൂവരന്മാര്‍ക്കും വനിതകള്‍ക്കുമായി വിസിറ്റേഴ്‌സ് കെട്ടിടത്തില്‍ പ്രത്യേകം ഹാളുകളും സജ്ജമാക്കിയിരുന്നു.
വധൂവരന്മാരുടെ മാതാപിതാക്കള്‍, സഹോദരിമാര്‍ എന്നിവരുടെ ആശീര്‍വാദത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചിച്ചത്. തുടര്‍ന്ന് പാരമ്പര്യ ആചാരപ്രകാരം വധുവിനെ സ്വീകരിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
വിവാഹം പൂര്‍ത്തിയായ ശേഷം നവദമ്പതികള്‍ക്കായി ആദ്യ രാത്രി ചെലവഴിക്കുന്നതിന് ഇതേ കെട്ടിടത്തില്‍ പ്രത്യേക മുറി തന്നെ ഒരുക്കിയിരുന്നു. ഇവരുടെ ബന്ധുക്കളും യുവാവിന്റെ ഗ്രാമത്തിലെ പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകര്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിനിധികള്‍, സുരക്ഷാ വകുപ്പ് മേധാവികള്‍, കിഴക്കന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago