സാമ്പത്തിക പ്രതിസന്ധിക്കിടയിലും പഞ്ചായത്ത് ദിനാഘോഷത്തിനു പൊടിക്കുന്നത് ലക്ഷങ്ങള്‍
കൊണ്ടോട്ടി: അടുത്ത മാസം 18,19 തിയതികളില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊടി പൊടിക്കുന്നത് ലക്ഷങ്ങള്‍.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്. പഞ്ചായത്തുകളിലെ അധ്യക്ഷന്മാരും സെക്രട്ടറി ഉള്‍െപ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് പരിപാടിയില്‍ പങ്കെടുക്കുക.
പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് 750 എ.സി മുറികള്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.
ഇതിനായി ഒരാള്‍ക്ക് 2000 രൂപവരെ അനുവദിക്കും. എ.സി മുറികള്‍ വേണ്ടാത്തവര്‍ക്ക് 1200 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രതിനിധികളുടെ വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ ഉണ്ടെങ്കില്‍ ആയിരം രൂപ ഇവരുടെ താമസത്തിനും മറ്റുമായി നല്‍കുന്നുണ്ട്. ദൂരെനിന്നെത്തുന്നവര്‍ക്ക് 17 മുതല്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുമാണ് നിര്‍ദേശം.
വെജിറ്റബിള്‍ നോണ്‍ വെജിറ്റബിള്‍ ഇനത്തില്‍ വിവിധ തരം ഭക്ഷണ ക്രമീകരണങ്ങളും പരിപാടിക്കായി ഒരുക്കിയിട്ടുണ്ട്. ആദ്യദിനത്തില്‍ 700 പേര്‍ക്കും രണ്ടാം ദിനത്തില്‍ 1500 പേര്‍ക്കുമാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. നിബന്ധനകളോടെയാണ് ഭക്ഷണം പാകം ചെയ്ത് നല്കാന് ടെന്‍ഡര്‍ നല്‍കിയത്.
പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രതിനിധികള്‍ക്ക് രണ്ടായിരം രൂപയോളം വിലയുള്ള ട്രോളി ബാഗുകളും ലഭിക്കും. 3500 ട്രോളി ബാഗുകളാണ് ഇതിനായി എത്തിക്കുക. ഗിഫ്റ്റ് നല്‍കാനുള്ള ബാഗിനായി മാത്രം സര്‍ക്കാര്‍ ചെലവിടുന്നത് 68 ലക്ഷം രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."