HOME
DETAILS
MAL
ഫാക്ടറിക്ക് അനുകൂല നിലപാടുമായി ബി.ജെ.പി മേയര്‍
backup
January 22 2018 | 03:01 AM
ന്യൂഡല്‍ഹി: തീപിടിത്തമുണ്ടായ ഫാക്ടറിക്ക് അനുകൂല നിലപാടുമായി ബി.ജെ.പി നേതാവും നോര്‍ത്ത് ഡല്‍ഹി മേയറുമായ പ്രീതി അഗര്‍വാള്‍. ഫാക്ടറി സന്ദര്‍ശനത്തിനിടെ കൂടെയുള്ളവരോട് ഫാക്ടറിക്കെതിരേ ഒന്നും പറയരുതെന്ന് പ്രീതി നിര്‍ദേശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫാക്ടറിയുടെ ലൈസന്‍സ് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷനവുമായി ബന്ധപ്പെട്ടാണെന്നും അതുകൊണ്ട് ഫാക്ടറിക്കെതിരേ ഒന്നും പറയരുതെന്നുമാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍ വിഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിഡിയോ വ്യാജമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു മാത്രമാണ് താന്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതെന്ന വിശദീകരണവുമായി പ്രീതി അഗര്‍വാള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."