പ്ലസ്ടു അധ്യാപക തസ്തിക: പ്രായപരിധി ഉയര്‍ത്തില്ല
തിരുവനന്തപുരം: പ്ലസ്ടു അധ്യാപക തസ്തികയുടെ പ്രായപരിധി ഉയര്‍ത്താനാവില്ലെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ പി.എസ്.സി യോഗത്തില്‍ തീരുമാനം.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) സംബന്ധിച്ച് ഉപസമിതി സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ പി.എസ്.സി യോഗം അംഗീകരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ ഗാര്‍ഡ് (പട്ടികവര്‍ഗം മൂന്നാം എന്‍.സി.എ വിജ്ഞാപനം), ഗാര്‍ഡ് (എന്‍.സി.എ.ഒ.എക്‌സ്- കാറ്റഗറി നമ്പര്‍ 481-2014) തസ്തികയിലെ തെരഞ്ഞെടുപ്പിനായി ശാരീരിക അളവെടുപ്പ് നടത്താനും പട്ടികജാതി- വര്‍ഗ വികസന കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് പൊതുവിജ്ഞാപനം പുറപ്പെടുവിക്കാനും യോഗത്തില്‍ ധാരണയായി. ട്രിവാന്‍ഡ്രം ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ പി.എ.ബി.എക്‌സ് ഓപറേറ്റര്‍ (കാറ്റഗറി നമ്പര്‍ 175-2015) തസ്തികയിലെ ഒഴിവ് സമ്മതപത്രം വാങ്ങി തിരുവനന്തപുരം ജില്ലയിലെ മുനിസിപ്പല്‍ കോമണ്‍സര്‍വിസിലെ ടെലഫോണ്‍ ഓപറേറ്റര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍നിന്ന് നികത്തും.
ഭൂജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (കാറ്റഗറി നമ്പര്‍ 215-2016), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ടെയ്‌ലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് (കാറ്റഗറി നമ്പര്‍ 109-2017), പി.എസ്.സിയില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍- കാറ്റഗറി നമ്പര്‍ 46-2016), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പില്‍ (കോട്ടയം, മലപ്പുറം) ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് (കാറ്റഗറി നമ്പര്‍ 339-2016) എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. പട്ടികജാതി വികസന വകുപ്പില്‍ ട്രെയ്‌നിങ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രീഷ്യന്‍ (ബൈ ട്രാന്‍സ്ഫര്‍- കാറ്റഗറി നമ്പര്‍ 101-2017), പ്ലംബര്‍ (ബൈ ട്രാന്‍സ്ഫര്‍- കാറ്റഗറി നമ്പര്‍ 250-2017), കണ്ണൂര്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ അഞ്ചാം എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍- ആംഗ്ലോ ഇന്ത്യന്‍ (കാറ്റഗറി നമ്പര്‍ 178-2017) എന്നീ തസ്തികയില്‍ ഇന്റര്‍വ്യൂ നടത്തും.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ ഓഫിസ് സെക്രട്ടറിഷിപ്പ് (പട്ടികവര്‍ഗം), ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പട്ടികവര്‍ഗം), കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മീറ്റര്‍ റീഡര്‍ സ്‌പോട്ട് ബില്ലര്‍ (പട്ടികവര്‍ഗം- കാറ്റഗറി നമ്പര്‍ 361-2016) എന്നിവയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. നിയമസഭാ സെക്രട്ടേറിയറ്റില്‍ പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ് ഗ്രേഡ് 2ല്‍ (കാറ്റഗറി നമ്പര്‍ 162-2016)പ്രായോഗിക പരീക്ഷ നടത്താനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."