മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു: മംഗളൂരു തണ്ണീര്‍ബാവി ചര്‍ച്ചിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ അധോലോക നായകന് രവി പൂജാരിയുടെ അനുയായി ഭരതേശിന്റെ സഹോദരന് ശിവരാജ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ അഞ്ചോടെ ശിവരാജിന്റെ വീട്ടിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന ശിവരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നിര്‍വഹിച്ച ശേഷം കൊലയാളികള്‍ തിരികെ പോയതിനു ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഒട്ടനവധി കേസുകളില്‍ പ്രതിയായ ഭരതേശിനോടുള്ള വിരോധമാകാം കൊലപാതകത്തിനു പിന്നിലെന്നു പൊലിസ് സംശയിക്കുന്നു. കഴിഞ്ഞ 9 ദിവസത്തിനുള്ളില്‍ മംഗളൂരു പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ഈ മാസം 13ന് പുലര്‍ച്ചെ മംഗളൂരു ജെപ്പുവില്‍ ഇല്യാസ് എന്ന യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."