ലോക്സഭാ തെരഞ്ഞെടുപ്പ്: മുലായം മൈന്പുരിയിലും അഖിലേഷ് കനൗജിലും മല്‍സരിക്കും
ന്യൂഡല്‍ഹി: അടുത്ത പൊതു തെരഞ്ഞെടുപ്പിനായി സമാജ് വാദി പാര്‍ട്ടി ഒരുങ്ങി. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു.
മുലായം സിങ് യാദവ് മൈന്പുരിയിലും അഖിലേഷ് യാദവ് കനൗജിലും മത്സരിക്കും. നിലവില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കനൗജ്. ഈ മണ്ഡലം അഖിലേഷ് ഏറ്റെടുത്തതോടെ ഇനി ഡിംപിള്‍ മല്‍സരിച്ചേക്കില്ലെന്നാണ് സൂചന. പാര്‍ട്ടിയില്‍ കുടുംബാധിപത്യമാണെന്ന ആരോപണം ഇല്ലാതാക്കാനാണ് കനൗജില്‍ അഖിലേഷ് മത്സരിക്കുന്നതെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വിശദീകരണം.
മുഖ്യമന്ത്രിയാകും മുന്‍പ് കനൗജിനെയായിരുന്നു അഖിലേഷ് പ്രതിനിധീകരിച്ചിരുന്നത്. നിലവില്‍ അസംഗഡില്‍ നിന്നുള്ള എം.പിയാണ് മുലായം. എസ്.പിയുടെ സിറ്റിങ് സീറ്റായ മൈന്പുരിയെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് തേജ്പ്രതാപ് യാദവാണ്.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ജനേശ്വര്‍ മിശ്രയുടെ മരണവാര്ഷികദിനത്തില് നടന്ന പരിപാടിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് പ്രധാനമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായ വിവരം അഖിലേഷ് അറിയിച്ചത്.
ഉത്തര്‍പ്രദേശില്‍ 70 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ അഞ്ചിടത്ത് മാത്രമാണ് 2014ലെ തെരഞ്ഞെടുപ്പില്‍ എസ്.പി വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."