കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം ഇന്ന്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം ചൊവാഴ്ച രാവിലെ 11ന് അഴിഞ്ഞിലം കടവ് റിസോര്‍ട്ടില്‍ ചേരും. ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയിലാണ് യോഗം. സമിതി കണ്‍വീനറായ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണയാണ് യോഗം വിളിച്ചത്. കരിപ്പൂരില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തവണ യോഗം ചേരുന്നത്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ് എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് എം.എല്‍.എമാര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറംഗങ്ങള്‍ക്ക് പുറമെ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് മേധാവി, കസ്റ്റംസ് - ഇമിഗ്രേഷന്‍ മേധാവികള്‍ തുടങ്ങിയവരും ഉപദേശകസമിതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."