HOME
DETAILS

ലോയയുടെ മരണം: എല്ലാ കേസുകളും സുപ്രിംകോടതിയിലേക്ക് മാറ്റി

  
backup
January 23 2018 | 02:01 AM

%e0%b4%b2%e0%b5%8b%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95

 

ന്യൂഡല്‍ഹി: സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സംബന്ധിച്ച ഹരജികളെല്ലാം സുപ്രിംകോടതിയിലേക്കു മാറ്റി. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹരജികള്‍ ഇന്നലെ പരിഗണിക്കവെയാണ് ഇതുസംബന്ധിച്ച് ബോംബെ ഹൈക്കോടതി മുന്‍പാകെയുള്ള ഹരജികള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം സുപ്രിംകോടതിയിലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അറിയിച്ചു. ലോയ കേസില്‍ ഇനി ഒരു ഹൈക്കോടതിയിലും പരാതികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിസ്ഥാനത്തുള്ള സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ബന്ധുരാജ് സാംബാജി ലോണും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാലയും നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്. വിഷയത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് യൂനിയന്‍ സമര്‍പ്പിച്ച ഹരജിയാണ് ബോംബെ ഹൈക്കോടതിയിലുള്ളത്. അടുത്തമാസം രണ്ടിന് ഇവയെല്ലാം ഒന്നിച്ചാവും ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കുക.
ലോയയുടെ മരണം അതീവ ഗൗരവമുള്ള കേസാണെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു. ബെഞ്ചിലെ ഡി.വൈ ചന്ദ്രചൂഡാണ് കേസ് ഗൗരവമുള്ളതാണെന്നതുള്‍പ്പെടെയുള്ള നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ 25 മിനിറ്റ് നീണ്ടുനിന്ന വാദത്തിനിടെ ബെഞ്ചിന്റെ അധ്യക്ഷന്‍ ദീപക് മിശ്ര പലപ്പോഴും മൗനംപാലിച്ചു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിക്കു കൈമാറണം. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ നല്‍കണം. വിവരാവകാശ പ്രകാരം പരാതിക്കാര്‍ക്ക് ലഭിച്ച അവരുടെ കൈവശമുള്ള രേഖകളും മുദ്രവച്ച കവറില്‍ കൈമാറാം. ജില്ലാകോടതിയില്‍ ലോയക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് സിറ്റിങ് ഹൈക്കോടതി ജഡ്ജിമാരുടെ പ്രസ്താവനകളും ഇവയില്‍ ഉള്‍പ്പെടും. കേസിന്റെ എല്ലാ വശവും മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പരസ്യപ്പെടുത്തരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു. ഇതിനിടെ കേസില്‍ ഇടപെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിരാജയ്‌സിങ്, വിഷയത്തില്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
ഇതിനോട് യോജിച്ച ബോംബെ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ, കോടതി മുഴുവനായും ഒരു വ്യക്തിയെ (അമിത് ഷാ) രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പറഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago