പി.എസ്.ജിയെ വീഴ്ത്തി ലിയോണ്‍
പാരിസ്: സൂപ്പര്‍ താരം നെയ്മര്‍ ഇറങ്ങാതിരുന്ന പോരാട്ടത്തില്‍ പാരിസ് സെന്റ് ജെര്മെയ്ന് ഫ്രഞ്ച് ലീഗ് വണ്‍ സീസണിലെ രണ്ടാം തോല്‍വി അറിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഒളിംപിക്ക് ലിയോണ്‍ സ്വന്തം തട്ടകത്തില്‍ പി.എസ്.ജിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കീഴടക്കിയത്.
നാടകീയ രംഗങ്ങള്‍ അരങ്ങേറിയാണ് മത്സരം അവസാനിച്ചത്. നെയ്മറുടെ അഭാവം, മറ്റൊരു നിര്‍ണായക താരം കെയ്ലിയന് എംബാപ്പെയുടെ പരുക്ക്, ഡാനി ആല്‍വ്സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്- പി.എസ്.ജിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. ഫെകിറിലൂടെ രണ്ടാം മിനുട്ടില്‍ തന്നെ ലിയോണ്‍ ലീഡെടുത്തു. എന്നാല്‍ കുര്‍സാവ ആദ്യ പകുതിക്ക് പിരിയുന്നതിന്റെ തൊട്ടുമുന്‍പ് പി.എസ്.ജിക്ക് സമനിലയൊരുക്കി. മത്സരം സമനിലയില്‍ പിരിയാമെന്ന ആശ്വാസത്തില്‍ മുന്നേറവെ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മെംഫിസ് ഡിപേ ലിയോണിന് വിജയമൊരുക്കുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാംപ്യന്മാരായ മൊണാക്കോ 3-1ന് മെറ്റ്സിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ നീസ് 1-0ത്തിന് സെയ്ന്റ് എറ്റീനിനെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."