HOME
DETAILS
MAL
ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് ഓലവീട് കത്തിനശിച്ചു
backup
May 29 2016 | 19:05 PM
വിഴിഞ്ഞം: വീട്ടുവളപ്പില്‍ കൂട്ടിയിട്ട് കത്തിച്ച ചവറുകളില്‍ നിന്ന് തീപടര്‍ന്ന് ഓലവീട് ഭാഗികമായി നശിച്ചു.
വിഴിഞ്ഞം തെരുവില്‍ ത്രേസ്യക്കുട്ടിയുടെ വീടാണ് നശിച്ചത്. ഫര്‍ണിച്ചറും തുണികളുമുള്‍പ്പടെയുള്ള വീട്ടുസാധനങ്ങള്‍ കത്തിനശിച്ചു. തീപ്പിടുത്തത്തില്‍ വീടിന്റെ ചുമരുകള്‍ ഇടിഞ്ഞു. നാട്ടുകാരും വിഴിഞ്ഞം ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."