HOME
DETAILS
MAL
കെ. ബാബു ഹാജരായില്ല: ബാര്‍ കോഴക്കേസില്‍ മൊഴിയെടുക്കല്‍ മാറ്റി
backup
January 23 2018 | 19:01 PM
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബു മൊഴിയെടുക്കലിനായി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഇന്നലെ ഹാജരായില്ല. അസുഖം മൂലം എത്താന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. ബാബുവിന് സൗകര്യമുള്ള മറ്റൊരു ദിവസം മൊഴിയെടുക്കലിന് അദ്ദേഹത്തെ വിളിച്ചുവരുത്താനാണ് വിജിലന്‍സ് തീരുമാനം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുണ്ടാകുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും തന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ ബാബു സര്‍ക്കാരിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തില്‍ നിന്ന്് ചൊവ്വാഴ്ച മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."