നാട്ടുകാര്‍ പിരിവെടുത്തുണ്ടാക്കിയ സര്‍ക്കാര്‍ കെട്ടിടം കാടു കയറി നശിക്കുന്നു
പനമരം: നാട്ടുകാര്‍ പിരിവെടുത്ത് സര്‍ക്കാറിന് നല്കിയ കെട്ടിടവും സ്ഥലവും കാട്കയറി നശിക്കുന്നതിനെതിരേ പൊതുപ്രവര്‍ത്തകനായ കൈതക്കല്‍ സ്വദേശി കെ.വി അബു ജില്ലാ കലക്ടര്‍ക്ക് ആയുര്‍വേദ ആശുപത്രിയാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി.
പനമരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ കൈതക്കല്‍ നാലാംമൈല്‍ റോഡരികില്‍ ആണ് റവന്യൂ വകുപ്പിന് പ്രദേശവാസികള്‍ വില്ലേജ് ഓഫിസിനായി സ്ഥലം വിലക്കു വാങ്ങി വിട്ടുകൊടുത്തത്.
ചെറുകാട്ടൂര്‍ വില്ലേജ് മുമ്പ് കാപ്പുംഞ്ചാലിലെ വാടക കെട്ടിടത്തില്‍ ആയിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്.
ഓഫിസിന് സ്ഥിരമായി കെട്ടിടം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കെ.വി അബു സെക്രട്ടറിയും എം.പി ചന്ദ്രശേഖരന് കണ്‍വീനറുമായി 1980-81 കാലത്ത് രൂപീകരിക്കപ്പെട്ട കമ്മറ്റി പൊതു ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 6 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുകാട്ടൂരില്‍ ഓഫിസിനായി വിശാലമായ കെട്ടിടം നിര്‍മിച്ചു.
ഇതോടെ പഴയ കെട്ടിടം അനാഥമായി. ഇതിനെ തുടര്‍ന്ന് നിര്‍മാണ ശേഷം ബാക്കി വന്ന 40,000 രൂപയും കെട്ടിടവും സ്ഥലവുമടക്കം ഇവര്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പഞ്ചായത്തിനെ ഏല്‍പ്പിച്ചിരുന്നു.
കെട്ടിടം കാട്കയറി നശിക്കാന്‍ തുടങ്ങിയതോടെ ആയുര്‍വേദ ആശുപത്രിയാക്കി മാറ്റണ മെന്ന ആവശ്യവുമായി കലക്ടറെ സമീപിച്ചത്.
തുടര്‍ന്ന് ജില്ലാ ആയുര്‍വേദ മേധാവിക്ക് ആയുര്‍വേദ ആശുപത്രി തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."