HOME
DETAILS
MAL
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണവിതരണം: മെഡിക്കല്‍ പരിശോധന 14, 15 തിയതികളില്‍
backup
February 11 2017 | 02:02 AM
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ജില്ലാ പഞ്ചായത്തിന് നല്കിയ ലിസ്റ്റിലുള്‍പ്പെട്ടവരുടെ മെഡിക്കല്‍ പരിശോധന ഈമാസം 14, 15 തിയതികളില്‍ നടക്കും.
ഈമാസം 14ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധിയിലുള്ളവരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളിലും പനമരം ബ്ലോക്ക് പരിധിയിലുള്ളവരെ പനമരം ഗവ: ഹൈസ്കൂളിലും മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ളവരെ ഫെബ്രുവരി 15ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും രാവിലെ 9.30ന് പരിശോധിക്കും. വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസിലോ, സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫിസിലോ ബന്ധപ്പെടാം. ഫോണ്‍ 04936205307.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."