HOME
DETAILS

സ്പീക്കറേക്കാള്‍ വലിയ 'എന്‍.ആര്‍.ഐ എം.എല്‍.എമാര്‍'

  
backup
January 25 2018 | 01:01 AM

speakerekkal-valiya-mla

പ്രവാസികളെ നിയമസഭാമന്ദിരത്തില്‍ കൊണ്ടുവന്ന് ആദരിക്കുന്നതിനൊന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എതിരല്ല. എന്നാല്‍, അതിന്റെ പേരില്‍ സ്പീക്കറെ അനാദരിച്ചാല്‍ തിരുവഞ്ചൂരിലെ ജനാധിപത്യവാദി ഒട്ടും സഹിക്കില്ല. ഇന്നലെ നിയമസഭയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് തിരുവഞ്ചൂരിന്റെ പ്രതിഷേധം അണപൊട്ടിയൊഴുകിയത്. 

ലോക കേരളസഭ സമ്മേളനത്തില്‍ സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടുവന്നു മുന്‍നിരയില്‍ ഇരിപ്പിടം നല്‍കിയ പ്രവാസി ബിസിനസുകാരില്‍ പലരും അവരുടെ നാട്ടില്‍ സ്വന്തം പണം ചെലവാക്കി സ്വീകരണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിവച്ചിരിക്കുന്നത് 'എന്‍.ആര്‍.ഐ എം.എല്‍.എയ്ക്കു സ്വീകരണം' എന്നാണ്.
അതിലൊന്നും വിരോധമില്ല. എന്നാല്‍, പരിപാടിയില്‍ സഭയുടെ തലവനും ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പൊതുസ്വത്തുമായ സ്പീക്കര്‍ക്ക് ഇരിപ്പിടം നല്‍കിയതു പിറകിലാണ്. രാജ്യസഭാ ഉപാധ്യക്ഷനെ സദസ്സിലിരുത്തുകയും ചെയ്തു. എം.എല്‍.എമാര്‍ക്കു സദസില്‍ വളരെ പിറകിലാണ് ഇരിപ്പിടം നല്‍കിയത്. ഇതില്‍ വലിയ പ്രതിഷേധമുണ്ടെന്നായി തിരുവഞ്ചൂര്‍.
ഈ ആരോപണം ശരിയല്ലെന്ന് ഭരണപക്ഷത്തിന്റെ വാദം. സ്പീക്കര്‍ പ്രസീഡിയത്തില്‍ത്തന്നെ ഉണ്ടായിരുന്നെന്നും തിരുവഞ്ചൂരിനു കാഴ്ചയിലെന്തോ പിശകു സംഭവിച്ചതാണെന്നും മന്ത്രി ജി സുധാകരന്‍. ഓര്‍മയിലുള്ള കാഴ്ച വീണ്ടും തിരിച്ചെടുത്തു നോക്കാനും സുധാകരന്‍ ഉപദേശിച്ചു. സഹപാഠിയായിരുന്ന സുധാകരന്റെ ഉപദേശം മാനിക്കുന്നുവെന്നു തിരുവഞ്ചൂരിന്റെ മറുപടി.
സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ധാരാളം ഉപയോഗിച്ചിരുന്ന വാക്കാണ് 'മൈന്‍ഡ് സെറ്റ്.' നിയമസഭയില്‍നിന്നു പോയി ലോക്‌സഭാംഗമായ കുഞ്ഞാലിക്കുട്ടി ആ വാക്കു തുടര്‍ന്നും സഭയില്‍ പ്രയോഗിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരെ ഏല്‍പ്പിച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്നലെ ബില്‍ ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് അംഗങ്ങളുടെ പരാമര്‍ശം. സംരംഭകര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്ന നിയമഭേദഗതിക്ക് ഇടതുസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നതില്‍ സി. മമ്മൂട്ടിക്കു വലിയ സന്തോഷം.
ഒരുകാലത്തു ബൂര്‍ഷ്വയെന്നും പെറ്റിബൂര്‍ഷ്വയെന്നുമൊക്കെ വിളിച്ചു സംരംഭകരെ അകറ്റിനിര്‍ത്തിയതിനു പ്രായശ്ചിത്തമാണിതെന്നു മമ്മൂട്ടി. ഏതായാലും സി.പി.എമ്മിന്റെ മൈന്‍ഡ് മാറിയതില്‍ സന്തോഷമുണ്ട്. ഇനി മൈന്‍ഡ്‌സെറ്റ് കൂടി മാറേണ്ടതുണ്ടെന്നും മമ്മൂട്ടി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഈ പദം ആവര്‍ത്തിച്ചു വന്നു. സംസ്ഥാനത്തേക്കു കൂടുതല്‍ സംരംഭകര്‍ എത്തണമെങ്കില്‍ സി.പി.എമ്മിന്റെ മൈന്‍ഡ് സെറ്റ് മാറേണ്ടതുണ്ടെന്നു തന്നെയാണ് വി.കെ ഇബ്രാഹിം കുഞ്ഞിനും പറയാനുണ്ടായിരുന്നത്.
ബില്ലില്‍ ചുമട്ടുതൊഴിലാളികളുമായി ബന്ധപ്പെട്ട വകുപ്പിനെ പരാമര്‍ശിച്ചു ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍, അവകാശങ്ങളുടെ പേരില്‍ അവര്‍ 'ഓര്‍ഗനൈസ്ഡ് ഗുണ്ടായിസ'ത്തിലേക്കു പോകരുതെന്നും വി.ഡി സതീശന്‍ പറഞ്ഞപ്പോള്‍ ഭരണപക്ഷത്തെ കെ. ബാബുവിനു പ്രതിഷേധം.
ചുമട്ടുതൊഴിലാളികളെ ഓര്‍ഗനൈസ്ഡ് ഗുണ്ടകള്‍ എന്നു വിളിക്കരുതെന്നു ബാബു. താന്‍ പറഞ്ഞതിന്റെ സ്പിരിറ്റ് മനസിലാക്കി സംസാരിക്കൂവെന്നു സതീശന്റെ ഉപദേശം.
യു.ഡി.എഫ് വിട്ടു പ്രത്യേക ബ്ലോക്കായി നിന്ന് ഇനിയിപ്പോള്‍ ഏതു മുന്നണിയിലേക്കെന്ന കാര്യത്തില്‍ ഉദ്വേഗജനകമായ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി സഭയില്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായി.
പെരിന്തല്‍മണ്ണയില്‍ എസ്.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ് ഓഫീസ് തകര്‍ത്ത സംഭവം സഭയില്‍ വന്നപ്പോള്‍ മാണി നിന്നതു യു.ഡി.എഫിനൊപ്പം. ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്കുനടത്തിയപ്പോള്‍ പിന്തുണയുമായി മാണിയും കൂട്ടരും സഭയില്‍നിന്ന് ഇറങ്ങി.
സി.പി.എം രാഷ്ട്രീയഫാസിസം നടപ്പാക്കുന്നുവെന്നാരോപിച്ച് ഒ. രാജഗോപാലും ഇറങ്ങിപ്പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  4 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  21 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago