ലക്ഷദ്വീപ് ചീഫ് കൗണ്‍സിലറായി കോണ്‍ഗ്രസിലെ ബി. ഹസന് തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: ലക്ഷദ്വീപിന്റെ പുതിയ ചീഫ് കൗണ്‍സിലര്‍ കം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ബി. ഹസന് തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷദ്വീപിന്റെ തദ്ദേശസ്വയംഭരണ സമിതിയുടെ ഉന്നതസ്ഥാനമായ ചീഫ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിനിക്കോയ് ദ്വീപില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു മത്സരം.
മിനിക്കോയ് ദ്വീപ് മുന്‍ ചെയര്‍പേഴ്സണ്‍മാരായ കോണ്‍ഗ്രസിലെ ബി. ഹസനും എന്‍.സി.പിയിലെ എല്‍.ജി ഇബ്രാഹിമുമായിരുന്നു സ്ഥാനാര്‍ഥികള്‍. 15 നെതിരേ 20 വോട്ട് നേടിയാണ് 36 അംഗ ജില്ലാപഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത്.
കവരത്തി ഒന്നാം ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റെ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ കഴിഞ്ഞയാഴ്ച മരണപ്പെട്ടിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ വിജയിച്ചു.
ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അംഗങ്ങള്‍ ജില്ലാ കലക്ടര്‍ താരിഖ് തോമസ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പഞ്ചായത്ത് ഡയറക്ടര്‍ മുസ്ഹര്‍ ജംഹാര്‍ വരണാധികാരിയിയായിരുന്നു.
ഹസന് ജില്ലാപഞ്ചായത്തിലേക്ക് ആദ്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എ.ഐ.സി.സി അംഗവും ലക്ഷദ്വീപ് പി.സി.സി ജന. സെക്രട്ടറിയുമാണ് ഹസന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."