HOME
DETAILS
MAL
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മാധ്യമ വിലക്ക് ഹൈക്കോടതി റദ്ദാക്കി
backup
January 25 2018 | 03:01 AM
മുംബൈ:സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പ്രത്യേക സി.ബി.ഐ കോടതി വിധി മുംബൈ ഹൈക്കോടതി റദ്ദാക്കി.
നീതി നടപ്പാക്കുക മാത്രമല്ല അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതുകൂടി തുറന്ന കോടതിയുടെ ഉദ്ദേശമാണ്. നീതി ലഭ്യമാകുന്ന സംവിധാനം തൃപ്തികരമാണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."